ദലിതര്‍ക്കുനേരെ അക്രമം: രാഷ്ട്രപതി നല്‍കാനിരുന്ന മെഡല്‍ നിരസിച്ചു
ലഖ്നൗ: എം.സി.എ പരീക്ഷയില്‍ ഉന്നത വിജയം നേടിയ ദലിത് വിദ്യാര്‍ഥി, രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് സ്വര്‍ണമെഡല്‍ വാങ്ങിക്കാന്‍ വിസമ്മതിച്ചു. രാജ്യത്ത് ദലിതര്‍ക്കുനേരെ നടക്കുന്ന വ്യാപക അക്രമത്തില്‍ പ്രതിഷേധിച്ചാണ് സ്വര്‍ണമെഡല്‍ വാങ്ങിക്കാന്‍ താല്പര്യമില്ലെന്ന് അറിയിച്ചത്.
ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ സര്‍വകലാശാലയില്‍ നിന്നാണ് വിദ്യാര്‍ഥി രാമേന്ദ്ര നരേഷ് എം.സി.എ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയത്.
ഇതേ തുടര്‍ന്ന് അദ്ദേഹത്തിനുള്ള സ്വര്‍ണമെഡല്‍ രാഷ്ട്രപതി കൈമാറുമെന്ന് സര്‍വകലാശാലാ അധികൃതര്‍ നരേഷിനെ അറിയിച്ചപ്പോഴാണ് രാഷ്ട്രപതിയില്‍ നിന്ന് ഇത് കൈപ്പറ്റാന്‍ താല്പര്യമില്ലെന്ന് അറിയിച്ചത്.
ദലിതര്‍ക്കുനേരെ നടക്കുന്ന അക്രമത്തില്‍ പ്രതിഷേധിച്ചാണ് താന്‍ രാഷ്ട്രപതിയില്‍ നിന്ന് സ്വര്‍ണമെഡല്‍ വാങ്ങിക്കാന്‍ താല്പര്യമില്ലെന്ന് അറിയിച്ചതെന്ന് നരേഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."