സഊദിയില്‍ സ്വകാര്യമേഖലക്ക് 72 ബില്യണ്‍ റിയാലിന്റെ ഉത്തേജക പാക്കേജ്
റിയാദ്: സഊദിയില്‍ സ്വകാര്യമേഖലക്ക് 72 ബില്യന്‍ റിയാലിന്റെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു. ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവാണ് പാക്കേജ് പ്രഖ്യാപിച്ചത്.
പ്രതിരോധ മന്ത്രിയും സാമ്പത്തികാസൂത്രണ തലവനുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ ആവശ്യത്തെ തുടര്‍ന്നാണ് പ്രഖ്യാപനം. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ലോണ്‍ അനുവദിക്കുന്നതിനും എ.സി യൂനിറ്റുകളുടെ നിര്‍മാണത്തിനുമായി 400 മില്യണ്‍ റിയാലാണ് വകയിരുത്തിയത്.
പദ്ധതി സപ്പോര്‍ട്ട് ഫണ്ടിലേക്ക് 10 മില്യണ്‍ റിയാല്‍, സാമ്പത്തികമായി ദുരിതത്തിലായ കമ്പനികള്‍ക്ക് 1.5 ബില്യണ്‍ റിയാല്‍, കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി 66 മില്യന്‍ റിയാല്‍, കഫാല ക്യാപ്പിറ്റല്‍ പദ്ധതിക്ക് 800 മില്യന്‍ റിയാല്‍, ചെറുകിട, മധ്യവര്‍ഗ പദ്ധതികള്‍ക്കായി 1.6 ബില്യണ്‍ റിയാല്‍ എന്നിങ്ങനെ തുക വകയിരുത്തി. സഊദിവിഷന് 2030ന്റെ പൂര്‍ത്തീകരണമാണ് പാക്കേജിലൂടെ ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."