വാഹനാപകടം: മലയാളിക്ക് 20 മാസത്തിനുശേഷം ജയില്‍മോചനം
ജിദ്ദ: വാഹനാപകട കേസില്‍ നഷ്ടപരിഹാരം നല്കാനാകാതെ ജിദ്ദയിലെ ജയിലില്‍ കഴിഞ്ഞിരുന്ന മലയാളിക്ക് മോചനം. മലയാളി കൂട്ടായ്മയുടെ ശ്രമഫലമായാണ് മോചനം ലഭിച്ചത്.
കോഴിക്കോട് മുക്കം സ്വദേശിയായ മുജീബ് റഹ്മാനാണ് 20 മാസത്തിനുശേഷം ജയില്‍മോചിതനായത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ജിദ്ദയിലെ ഖാലിദ് ബിന്‍ വലീദ് റോഡിലായിരുന്നു അപകടം. സഊദി രാജകുടുംബാംഗം ഓടിച്ചിരുന്ന ആഢംബര കാറുമായി മുജീബ് ഓടിച്ച കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് ഉത്തരവാദി മുജീബ് റഹ്മാനാണെന്നും ആഢംബര കാര്‍ നന്നാക്കുന്നതിന് രണ്ടുകോടിയോളം രൂപ നല്‍കണമെന്നുമായിരുന്നു ട്രാഫിക് പൊലിസിന്റെ റിപ്പോര്‍ട്ട്. മുജീബ് ഓടിച്ചിരുന്ന കാറിന്റെ ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞതിനാല്‍ ഈ തുക നല്‍കേണ്ട ഉത്തരവാദിത്തം മുഴുവന്‍ അദ്ദേഹത്തിന്റെ പേരിലായി.
പൊലിസ് കസ്റ്റഡിക്കുശേഷം മുജീബിനെ ജിദ്ദയിലെ ദഅബാന് ജയിലിലേക്ക് മാറ്റി. ജയില്‍വാസം അനന്തമായി നീണ്ടതോടെ മോചനത്തിനായി ജിദ്ദയില്‍ മലയാളികള്‍ സഹായസമിതി രൂപീകരിച്ചു രംഗത്തിറങ്ങുകയായിരുന്നു. നഷ്ടപരിഹാരമൊന്നും നല്‍കാതെയാണ് മോചിതനായത്. മോചനത്തിനായി രൂപീകരിച്ച സഹായസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഇതോടെ അവസാനിപ്പിച്ചതായി സഹായസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏതു കേസിനെയും നിയമപരമായി നേരിട്ടാല്‍ നീതി ലഭിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് മുജീബിന്റെ മോചനമെന്നും പണം വാങ്ങി തട്ടിപ്പ് നടത്തുന്നവരെ കരുതിയിരിക്കണമെന്നും സഹായസമിതി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അബ്ദുല്‍ റഹ്മാന്, ഹിഫ്സുറഹ്മാന്‍, അബ്ദുല്‍ ഹഖ്, ഇസ്മായില്‍ കല്ലായി, ഷിയാസ് ഇമ്പാല, കെ.ടി.എ മുനീര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."