HOME
DETAILS

ജറൂസലം: ഒ.ഐ.സി പ്രഖ്യാപനത്തെ തള്ളി നെതന്യാഹു

  
backup
December 14 2017 | 21:12 PM

%e0%b4%9c%e0%b4%b1%e0%b5%82%e0%b4%b8%e0%b4%b2%e0%b4%82-%e0%b4%92-%e0%b4%90-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%a8%e0%b4%a4%e0%b5%8d


ജറൂസലം: കിഴക്കന്‍ ജറൂസലമിനെ ഫലസ്തീന്‍ തലസ്ഥാനമായി അംഗീകരിച്ച ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപറേഷന്‍ (ഒ.ഐ.സി) തീരുമാനത്തെ തള്ളി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഒ.ഐ.സിയുടെ പ്രസ്താവന തങ്ങളെ സ്വാധീനിക്കുകയില്ല. സത്യം അവസാനം വിജയിക്കുമെന്നും ഇസ്‌റാഈല്‍ തലസ്ഥാനമായി ജറൂസലമിനെ നിരവധി രാഷ്ട്രങ്ങള്‍ അംഗീകരിക്കുമെന്നും നെതന്യാഹു പറഞ്ഞു.
ഇസ്‌റാഈല്‍ തലസ്ഥാനമായ ജറൂസലമില്‍ ആരാധന നടത്താന്‍ എല്ലാ മത വിശ്വാസികളെയും അനുവദിക്കും. ഫലസ്തീനികള്‍ തീവ്രവാദം അവസാനിപ്പിച്ച് സമാധാനത്തിനായി പരിശ്രമിക്കണം. ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിക്കണമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസം ഇസ്താംബൂളില്‍ നടന്ന ഒ.ഐ.സിയുടെ പ്രത്യേക ഉച്ചകോടിയിലാണ് ഫലസ്തീന്‍ തലസ്ഥാനമായി കിഴക്കന്‍ ജറൂസലമിനെ അംഗീകരിച്ചത്. ഫലസ്തീനില്‍ നടത്തുന്ന അധിനിവേശം ഇസ്‌റാഈല്‍ അവസാനിപ്പിക്കണമെന്നും ഒ.ഐ.സി യു.എന്നിനോട് ആവശ്യപ്പെട്ടിരുന്നു. ഒ.ഐ.സി ഉച്ചകോടിയില്‍ സഊദി ഉള്‍പ്പടെയുള്ള 20 രാഷ്ട്രനേതാക്കളാണ് പങ്കെടുത്തത്. ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി ഈ മാസം ആറിനാണ് യു.എസ് പ്രഖ്യാപിച്ചത്. ടെല്‍അവീവിലെ എംബസി ജറൂസലമിലേക്ക് മാറ്റാനുള്ള നീക്കം യു.എസ് ആരംഭിച്ചിട്ടുണ്ട്.
ട്രംപിന്റെ പ്രഖ്യാപനത്തിനെതിരേ ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും രാജ്യങ്ങളില്‍ വന്‍ പ്രതിഷേധമാണുണ്ടായത്. വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറൂസലമിലും നടന്ന പ്രതിഷേധത്തില്‍ ഇതുവരെ 1,900 ഫലസ്തീനികള്‍ പരുക്കേറ്റിട്ടുണ്ട്. ഗസ്സയില്‍ ഇസ്‌റാഈല്‍ സൈന്യം പ്രതിഷധക്കാര്‍ക്കുനേരെ നടത്തിയ വെടിവയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരുക്കേറ്റു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  26 minutes ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  an hour ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  4 hours ago