HOME
DETAILS
MAL
മുഖ്യമന്ത്രിയെ വിമര്‍ശിച്ച സര്‍ക്കാര്‍ ജീവനക്കാരന് സസ്പെന്ഷന്
backup
December 14 2017 | 22:12 PM
കണ്ണൂര്‍: മുഖ്യമന്ത്രിയെ സമൂഹമാധ്യമത്തില്‍ വിമര്‍ശിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്പെന്ഷന്. കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രം ഓഫിസ് അസിസ്റ്റന്റ് വിനീഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്. വ്യവസായ കേന്ദ്രം ഡയരക്ടറുടെ നിര്‍ദേശപ്രകാരമാണ് സസ്പെന്ഷന്. എന്‍.ജി.ഒ അസോസിയേഷന് പ്രവര്ത്തകന് കൂടിയാണ് അഞ്ചരക്കണ്ടി സ്വദേശിയായ വിനീഷ്.
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തിരുവനന്തപുരം പൂന്തുറയിലെ ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ച വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തീരേദേശ വാസികള്‍ തടഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് വിനീഷ് വാട്സ്ആപ്പില്‍ പോസ്റ്റിട്ടത്. ഈ പോസ്റ്റിന്റെ പേരിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."