ആഷസ്: മികച്ച തുടക്കമിട്ട് ഇംഗ്ലണ്ട്
പെര്‍ത്ത്: ഒത്തുകളി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തുടങ്ങിയ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സെന്ന നിലയിലാണ്. ഡേവിഡ് മാലന്റെ കന്നി അന്താരാഷ്ട്ര ടെസ്റ്റ് സെഞ്ച്വറിയുടെ മികവിലാണ് ആദ്യ ദിനം ഇംഗ്ലണ്ട് വരുതിയിലാക്കിയത്. കളി നിര്‍ത്തുമ്പോള്‍ ഡേവിഡ് മാലന്‍ (110), ബെയര്‍സ്റ്റോ (75) എന്നിവരാണ് ക്രീസില്‍.
കരിയറിലെ 150ാം ടെസ്റ്റ് കളിക്കാനിറങ്ങിയ മുന്‍ ഇംഗ്ലണ്ട് നായകന്‍ അലിസ്റ്റര്‍ കുക്ക് ഏഴ് റണ്‍സുമായി മടങ്ങി. സ്റ്റോണ്‍മെന്‍ (56), ജയിംസ് വിന്‍സ് (25), ക്യാപ്റ്റന്‍ ജോ റൂട്ട് (20) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. 174 പന്തുകള്‍ നേരിട്ട് 15 ഫോറും ഒരു സിക്‌സും സഹിതമാണ് മാലന്‍ 110 റണ്‍സെടുത്തത്. ബെയര്‍സ്റ്റോ പത്ത് ഫോറുകളുടെ പിന്‍ബലത്തിലാണ് അര്‍ധ സെഞ്ച്വറി നേടിയത്. പിരിയാത്ത അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 174 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ആസ്‌ത്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും ഹാസ്‌ലെവുഡ്, കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."