HOME
DETAILS
MAL
സിന്ധു സെമിയില്‍; ശ്രീകാന്തിന് വീണ്ടും തോല്‍വി
backup
December 14 2017 | 22:12 PM
ദുബൈ: ഇന്ത്യയുടെ പി.വി സിന്ധു ദുബൈ വേള്‍ഡ് സൂപ്പര്‍ സീരീസ് ഫൈനല്‍സ് ബാഡ്മിന്റണിന്റെ സെമിയിലേക്ക് മുന്നേറി. ജപ്പാന്‍ താരം സയാകൊ സറ്റോയെ പരാജയപ്പെടുത്തിയാണ് സിന്ധു അവസാന നാലിലെത്തിയത്. രണ്ട് സെറ്റ് നീണ്ട പോരാട്ടത്തില്‍ അനായാസമായാണ് സിന്ധു വിജയിച്ചത്. സ്‌കോര്‍: 21-13, 21-12.
അതേസമയം പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന കെ ശ്രീകാന്ത് തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും പരാജയപ്പെട്ടു. ചൈനീസ് തായ്‌പേയ് താരം ചൊ ടിന്‍ ചെനാണ് ശ്രീകാന്തിനെ വീഴ്ത്തിയത്. ശ്രീകാന്തിന്റെ ടൂര്‍ണമെന്റില്‍ സാധ്യതകളും ഏറെക്കുറേ അവസാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."