ചരിത്രം മരിക്കുന്നിടത്ത് തീവ്രവാദം ജനിക്കുന്നു: ഓണമ്പിള്ളി മുഹമ്മദ് ഫൈസി
കൈപമംഗലം: പേജുകളില്‍ നിന്ന് മതത്തെ പഠിക്കുന്നതും വ്യാഖ്യാനങ്ങള്‍ അവനവന്റെ കാഴ്ചപ്പാടിനുസരിച്ച് വളച്ചൊടിച്ചതുമാണ് സമൂഹം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് ഓണമ്പിള്ളി മുഹമ്മദ് ഫൈസി. തൃശൂര്‍ ജില്ലാ എസ്.കെ.എസ്.എസ്.എഫ് ഭാരതീയം ചരിത്ര സ്മൃതി യാത്രയുടെ സമാപന സംഘമത്തില്‍ പ്രമേയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മതം എന്നത് പണ്ഡിത ശ്രേഷ്ടര്‍ കാട്ടിത്തന്ന വഴികളിലൂടെയും അവരുടെ അനുഭവ സാക്ഷ്യങ്ങളുടെയും വെളിച്ചത്തില്‍ പഠിക്കേണ്ട ഒന്നാണ് പാരമ്പര്യത്തില്‍ നിന്നുള്ള ഈ ഒളിച്ചോട്ടമാണ് നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ത്തത്.
അതോടൊപ്പം ചരിത്രത്തിന്റെ നല്ലവശങ്ങളെ മറച്ചു വെച്ച് താന്താങ്ങളുടെ ആദര്‍ശത്തിനുസരിച്ച് ഈ രാജ്യത്തിന്റെ നന്മകളെ മാറ്റി വരച്ചപ്പോ നഷ്ട്ടം ഏറ്റെടുക്കേണ്ടി വന്നത് ഇന്നത്തെ തലമുറക്കും വന്‍നഷ്ടം വരുന്ന തലമുറയേയും കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഔറംഗസേബ് എന്ന രാജ്യസ്‌നേഹിയായ ഒരു ഭരണാധിപനെ വെറുമൊരു ഹൈന്ദവ വിരുദ്ധനായും, ശിവാജി എന്ന ബുദ്ധി രാക്ഷസനെ വെറും മുസ്‌ലിം വിരുദ്ധനായും ചിത്രീകരിക്കുന്ന സാഹചര്യമാണിന്ന്.
ഈ ചരിത്ര വക്രീകരണമാണ് ജനമനസില്‍ അശാന്തിയുടെ വിത്ത് പാകിയത്. സത്യം സത്യമായും തെറ്റ് ചൂണ്ടിക്കാണിക്കാനും ബന്ധപ്പെട്ടവര്‍ മടികാണിച്ചു കൂടാ എന്നും അദ്ദേഹം സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."