രജനീകാന്ത് വീണ്ടും ആരാധകരെ കാണുന്നു; തീരുമാനത്തിന് കാതോര്‍ത്ത് തമിഴ്നാട്
ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് വീണ്ടും ആരാധകരുമായി കൂടിക്കാഴ്ച നടത്തുന്നു. ഡിസംബര്‍ 26 മുതല്‍ 31 വരെ കോടമ്പാക്കത്തുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലായിരിക്കും രജനി ആരാധകരെ കാണുക. രാവിലെ എട്ടു മുതല്‍ ഉച്ചതിരിഞ്ഞ് മൂന്നുവരെയാണ് കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ട്.
താരത്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമാവുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
മെയ് മാസത്തിലും അദ്ദേഹം ആരാധകരുമായി അദ്ദേഹം സമാനമായ കൂടിക്കാഴ്ച നടത്തിയിരുന്നു. അന്നത്തെ ആരാധകസംഗമത്തിലാണ് അദ്ദേഹം രാഷ്ട്രീയ പ്രവേശനത്തിനുള്ള സൂചന നല്‍കിയത്.
സംഗമത്തിന്റെ ആദ്യദിനം തന്നെ ദൈവഹിതമുണ്ടെങ്കില്‍ താന്‍ രാഷ്ട്രീയത്തിലെത്തുമെന്നും ആര്‍ക്കും തടയാന്‍ സാധിക്കില്ലെന്നും രജനി പറഞ്ഞിരുന്നു.
എന്നാല്‍ ഡിസംബര്‍ 12ന് പിറന്നാള്‍ ദിനത്തില്‍ രജനികാന്ത് ആരാധകരെ കാണാന്‍ കൂട്ടാക്കിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."