സ്വീകരണം നല്‍കി
ദേശമംഗലം: ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും ബഷീര്‍ ഫൈസി ദേശമംഗലവും നയിക്കുന്ന എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഭാരതീയം ചരിത്ര സ്മൃതി യാത്രക്ക് ദേശമംഗലത്ത് സ്വീകരണം നല്‍കി. മേഖലാ പ്രവേശന കവാടമായ വെട്ടിക്കാട്ടിരിയില്‍ നിന്നും അനേകം വാഹനങ്ങളുടെ അകമ്പടിയോടെ കടന്നു വന്ന ജാഥയെ ദേശമംഗലത്തു നൂറുകണക്കിന് യുവാക്കളുടെ അകമ്പടിയോടെ ദേശമംഗലം പൗരാവലി എം.എല്‍.എ യു.ആര്‍ പ്രദീപിന്റെ നേതൃത്വത്തില്‍ സ്വീകരണ സമ്മേളന സ്ഥലത്തേക്ക് സ്വീകരിച്ചാനയിച്ചു.തുടര്‍ന്ന് ദേശമംഗലം ജി.വി.എച്ച്.എസ് സ്‌കൂളില്‍ നടന്ന സ്വീകരണ സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ സാഹിബ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ യു.ആര്‍ പ്രദീപ് എം.എല്‍.എ അധ്യക്ഷനായി. ചടങ്ങില്‍ വര്‍ക്കിങ്ങ് ചെയര്‍മാന്‍ ടി.എസ് മമ്മി സാഹിബ് ആമുഖ ഭാഷണം നടത്തി. സലാം പാറക്കല്‍ സ്വാഗതമാശംസിച്ചു. സിദ്ധീഖ് ബദരി ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലികൊടുത്തു. ജില്ലാ സെക്രട്ടറി ഷഹീര്‍ ദേശമംഗലം ഭാരതീയം യാത്രയെ പരിചയപ്പെടുത്തിയ സ്വീകരണ സമ്മേളനത്തില്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഭാരതീയം യാത്രക്ക് ആശംസ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."