സോണിയ രാഷ്ട്രീയം വിടില്ലെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നു മാറുമെങ്കിലും സോണിയ ഗാന്ധി സജീവ രാഷ്ട്രീയം വിടില്ലെന്ന് കോണ്‍ഗ്രസ്.
പാര്‍ട്ടി വക്താവ് രണ്‍ദീപ് സൂരജ്വാല ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നു സോണിയ വിരമിക്കുകയാണ്. എന്നാല്‍ അവര്‍ രാഷ്ട്രീയത്തില്‍ തുടരും.
അവരുടെ അറിവും പരിചയവും കോണ്‍ഗ്രസ് പ്രസ്ഥാനത്തോടുള്ള സമര്‍പ്പണമനോഭാവവും എന്നും തങ്ങളുടെ വഴിവെളിച്ചമായിരിക്കുമെന്നും രണ്‍ദീപ് ട്വിറ്ററില്‍ കുറിച്ചു.
നാളെയാണ് രാഹുല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. രാഹുല്‍ സ്ഥാനം ഏറ്റെടുക്കുന്നതോടു കൂടി സോണിയ രാഷ്ട്രീയത്തില്‍നിന്നു വിരമിക്കുമെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
രണ്ടു ദശാബ്ദക്കാലം കോണ്‍ഗ്രസിനെ മുന്നോട്ടു നയിച്ച ശേഷമാണ് സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്തുനിന്നു വിടവാങ്ങുന്നത്.
കോണ്‍ഗ്രസിന്റെ 61-ാമത്തെ പ്രസിഡന്റായിരുന്നു സോണിയ. കോണ്‍ഗ്രസ് അധ്യക്ഷപദവി ഏറ്റവുമധികം കാലം വഹിച്ചതിന്റെ റെക്കോര്‍ഡും സോണിയ ഗാന്ധിക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."