HOME
DETAILS
MAL
വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് തന്നെ
backup
August 15 2016 | 02:08 AM
റിയോ ഡി ജനീറോ: റിയോ ഒളിംപിക്സിലും വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് തന്നെ. 9.81 സെക്കന്റിലാണ് ജമൈക്കന്‍ താരം ഫിനിഷിങ് ലൈന്‍ തൊട്ടത്. ബോള്‍ട്ടിന്റെ തുടര്‍ച്ചയായ മൂന്നാം സ്വര്‍ണമാണിത്. ബെയ്ജിങിലും ലണ്ടനിലും 100 മീറ്ററില്‍ സ്വര്‍ണം ബോള്‍ട്ടിന് തന്നെയായിരുന്നു.
അമേരിക്കയുടെ ഗാട്ലിനാണ് രണ്ടാമതെത്തിയത്. 9.89 സെക്കന്റുകൊണ്ടാണ് ഗാട്ലിന് 100 മീറ്റര്‍ തികച്ചത്. കാനഡയുടെ ആന്ദ്ര ഡി ഗ്രാസി വെങ്കല മെഡലും നേടി.
തന്റെ നേട്ടം ജമൈക്കന്‍ ജനതയ്ക്ക് സമ്മാനിക്കുന്നതായി ബോള്‍ട്ട് ട്വീറ്റ് ചെയതു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."