HOME
DETAILS
MAL
വെങ്ങളം-രാമനാട്ടുകര ബൈപാസ് ആറുവരി; നിര്‍മാണം ജനുവരിയില്‍
backup
December 15 2017 | 10:12 AM
കോഴിക്കോട്: കോഴിക്കോട് ബൈപാസ് ആറു വരിയാക്കി വികസിപ്പിക്കുന്നതിനു കേന്ദ്രാനുമതി ലഭിച്ചതായി മുഖ്യമന്ത്രി. ഇരുപത്തിയെട്ടു കിലോമീറ്റര്‍ നീളമുള്ള വെങ്ങളം-രാമനാട്ടുകര ബൈപാസ് വികസനത്തിന് 1424.77 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്.
നാലു വലിയ പാലങ്ങള്‍, ഒരു ചെറിയ പാലം, ഏഴു മേല്പാലങ്ങള്, വാഹനങ്ങള്‍ക്കുള്ള രണ്ട് അടിപ്പാതകള്‍, കാല്നടയാത്രികര്ക്കുള്ള പതിനാറ് അടിപ്പാതകള്‍ എന്നിവ ഉള്‍പ്പെടുന്നതായിരിക്കും ബൈപാസ് നിര്‍മാണം.
ബൈപാസ് നിര്‍മാണത്തിന് ആകെ ആവശ്യം വരുന്ന 127.8 ഹെക്റ്റര്‍ ഭൂമിയില്‍ 125.9 ഹെക്റ്റര്‍ ഭൂമിയും ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ള ഭൂമിയുടെ ഏറ്റെടുക്കല്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്. ദര്‍ഘാസ് നടപടികള്‍ ഉടനടി പൂര്‍ത്തിയാക്കി ബൈപാസിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."