HOME
DETAILS

മുത്വലാഖ് ക്രിമിനല്‍കുറ്റമാക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

  
backup
December 15 2017 | 13:12 PM

triple-talaq-ministry-bill-parliament

ന്യൂഡല്‍ഹി: മൂന്നു വിവാഹമോചനവും ഒന്നിച്ചുചൊല്ലുന്ന സംവിധാനം (മുത്വലാഖ്) സുപ്രിംകോടതി അസാധുവാക്കിയതോടെ അപ്രകാരംചെയ്യുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. നിയമം ലഘിച്ച് മുത്വലാഖ് മുഖേന ഭാര്യയെ മൊഴിചൊല്ലുന്നത് ജാമ്യമില്ലാ കുറ്റമാക്കുന്ന കരട് ബില്ലിന് വെള്ളിയാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് അംഗീകാരം നല്‍കിയത്.

ബില്ല് നടപ്പുപാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. കുറ്റക്കാര്‍ക്ക് മൂന്നുവര്‍ഷം തടവും പിഴശിക്ഷയും കരട് നിയമം അനുശാസിക്കുന്നുണ്ട്. ഷാബാനു നിയമം എന്നറിയപ്പെടുന്ന 1986ലെ മുസ്‌ലിം സ്ത്രീ (വിവാഹമോചനത്തില്‍ നിന്നുള്ള അവകാശ സംരക്ഷണം) നിയമം ഭേദഗതിചെയ്താണ് കരട് തയ്യാറാക്കിയിരിക്കുന്നത്. ഇതുപ്രകാരം മുത്വലാഖ് മുഖേന മൊഴിചൊല്ലപ്പെടുന്ന സ്ത്രീകള്‍ക്ക് കോടതിയെ സമീപ്പിക്കാവുന്നതാണ്. ഭര്‍ത്താവില്‍ നിന്നു തനിക്ക് ഉപജീവനമാര്‍ഗം ആവശ്യപ്പെടാനും സ്ത്രീക്ക് അവകാശമുണ്ട്.

ജോലി ലഭ്യമായിട്ടില്ലാത്തവരോ പ്രായപൂര്‍ത്തിയെത്താത്തവരോ ആയ മക്കളുണ്ടെങ്കില്‍ അവരുടെ ചെലവിലേക്കുള്ള തുകയും ഭര്‍ത്താവില്‍ നിന്ന് ആവശ്യപ്പെടാനും സ്ത്രീക്കു കരട് നിയമം അനുവാദം നല്‍കുന്നു. നിലപാട് അറിയിക്കാനായി കരട് രൂപം സംസ്ഥാനങ്ങള്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്.

മുതിര്‍ന്ന കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സുഷമാസ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, രവിശങ്കര്‍ പ്രസാദ് എന്നിവരടങ്ങുന്ന മന്ത്രിസഭാ ഉപസമിതിയാണ് കരടിന് രൂപം നല്‍കിയത്. പെട്ടെന്ന് ഭാര്യയെ മൂന്നുമൊഴിയും ഒന്നിച്ചുചൊല്ലുന്നു എന്നു നേരിട്ടോ, എഴുത്തിലൂടെയോ, ഇലക്ട്രോണിക് സംവിധാനം ഉള്‍പ്പെടെയുള്ള മാധ്യമം മുഖേനയോ അറിയിക്കുന്നതെല്ലാം സുപ്രിംകോടതി അസാധുവാക്കിയിട്ടുണ്ടെന്നും കരട് വിശദീകരിക്കുന്നു.

അതേസമയം, ബില്ല് ഇതിനകം ബി.ജെ.പി ഭരിക്കുന്ന എട്ട് സംസ്ഥാനങ്ങള്‍ അംഗീകരിച്ചു. അസം, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാന സര്‍ക്കാരുകളാണ് അംഗീകാരം നല്‍കിയത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  24 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  24 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  24 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  24 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  24 days ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  24 days ago