ജിഷ വധം: സി.ബി.ഐ അന്വേഷണം വേണമെന്ന് ആക്ഷന്‍ കൗണ്‍സില്‍
കൊച്ചി: ജിഷ വധക്കേസില്‍ സി.ബി.ഐ അന്വേഷണം നടത്തി യഥാര്‍ഥ പ്രതികളെ മുഴുവന്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേസ് അന്വേഷിച്ച ഇരു പൊലിസ് സംഘങ്ങളും യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്നും ഭാരവാഹികള്‍ ആരോപിച്ചു. അമീര്‍ തന്നെയാണ് പ്രതിയെന്ന് കരുതിയാലും കൂട്ടുപ്രതികളുണ്ടെന്ന വാദം ശക്തമാണ്. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ജിഷക്ക് നീതി ലഭിക്കാന്‍ സമരരംഗത്തുണ്ടായിരുന്ന എല്ലാ സംഘടനകളുടെയും കണ്വന്ഷന് എറണാകുളത്ത് വിളിച്ചുകൂട്ടി വിധി സംബന്ധിച്ച് ചര്‍ച്ച സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ അഡ്വ. സി.കെ സെയ്തുമുഹമ്മദാലി, ഇസ്മാഈല്‍ പള്ളപ്രം തുങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."