ശബരിമലയില്‍ 1.83 കോടിയുടെ ക്രമക്കേട്
പത്തനംതിട്ട: ശബരിമലയില്‍ കഴിഞ്ഞ മണ്ഡല - മകരവിളക്ക് കാലത്തെ അപ്പം അരവണ വിപണനത്തിന്‍ വന്‍ ക്രമക്കേട്. 1.83 കോടി രൂപയാണ് അപ്പം അരവണ വിറ്റുവരവിന്റെ കണക്കുകള്‍ പ്രകാരം കാണാതായിരിക്കുന്നത്.
സംസ്ഥാന ഓഡിറ്റിങ് വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. കണക്കില്‍ പെടാത്ത 1.55 ലക്ഷം ടിന്‍ അരവണയും ഓഡിറ്റിങില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ഷം അദ്യ ആഴ്ചകളില്‍ മാത്രം നടത്തിയ പരിശോധനയില്‍ അപ്പം, അരവണ വിപണനത്തിന്റെ കണക്കില്‍ 25 ലക്ഷം രൂപയുടെ ക്രമക്കേടും ഓഡിറ്റിങ് വിഭാഗം കണ്ടെത്തി.
വിഷയത്തില്‍ മുന്‍ ശബരിമല ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫിസര്‍, നിലവിലെ എക്‌സിക്യൂട്ടിവ് ഓഫിസര്‍ എന്നിവര്‍ക്ക് വിശദീകരണം ചോദിച്ച് കത്ത് നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ല. കഴിഞ്ഞ മണ്ഡലകാലത്തെ ക്രമക്കേടുകള്‍ കണ്ടത്തിയ ഓഡിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് സമര്‍പ്പിച്ചു. കൂടുതല്‍ അന്വേഷണത്തിനും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."