കണ്ണിയത്ത്, ശംസുല്‍ ഉലമാ ഉറൂസുകള്‍ക്ക് ഭക്തിസാന്ദ്രമായ തുടക്കം
വാഴക്കാട്/കോഴിക്കോട്: രണ്ടര പതിറ്റാണ്ട് കാലം സമസ്തയുടെ അധ്യക്ഷനായിരുന്ന കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാരുടെയും ജനറല്‍ സെക്രട്ടറിയായിരുന്ന ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെയും ഉറൂസുകള്‍ക്ക് ഭക്തിസാന്ദ്രമായ തുടക്കം.
വാഴക്കാട് കണ്ണിയത്ത് മഖാമില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി. മഖാം സിയാറത്തിന് മാനു തങ്ങള്‍ വെള്ളൂര്‍ നേതൃത്വം നല്‍കി.
കുഞ്ഞി സീതിക്കോയ തങ്ങള്‍, ബി.എസ്.കെ തങ്ങള്‍, ജബ്ബാര്‍ ഹാജി, വലിയുദ്ദീന്‍ ഫൈസി, കണ്ണിയത്ത് കുഞ്ഞിമോന്‍, കണ്ണിയത്ത് നസറുല്ല മുസ്‌ലിയാര്‍, മമ്മു ദാരിമി വാവൂര്‍, അബ്ദുറഹ്മാന്‍ ദാരിമി മുണ്ടേരി, കെ.പി സഈദ് പള്ളിപ്പടി, കബീര്‍ യമാനി മപ്രം, ഹമീദ് മാസ്റ്റര്‍, കെ.പി ബാപ്പു മുതുപറമ്പ്, അലി അക്ബര്‍, നാസര്‍ അല്‍ ജമാല്‍, നൗഷാദ് വാഴക്കാട്, കരീം ദാരിമി ഓമാനൂര്‍, കബീര്‍ ഹാജി മുണ്ടുമുഴി, സലാം മൗലവി വാവൂര്‍, യൂനുസ് ഫൈസി വെട്ടുപാറ, കണ്ണിയത്ത് അബ്ദുല്ലക്കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വൈകിട്ട് ഏഴിന് നടന്ന സ്വലാത്ത് മജ്‌ലിസിന് റശീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. 19 മുതല്‍ 22 വരെ വൈകിട്ട് ഏഴിന് മതപ്രഭാഷണവും പ്രാര്‍ഥനാ സംഗമവും നടക്കും.
പുതിയങ്ങാടി വരക്കല്‍ മഖാമില്‍ നടന്ന ചടങ്ങില്‍ ശംസുല്‍ ഉലമ ഉറൂസിന് വൈകിട്ട് 4 ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന സമ്മേളനവും ജിഫ്‌രി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മണ്‍മറഞ്ഞ മഹാത്മാക്കളെ അനുസ്മരിക്കുകയും അവരുടെ അപദാനങ്ങള്‍ പ്രകീര്‍ത്തിക്കലും സച്ചരിതരായ പൂര്‍വ്വസൂരികളുടെ മാതൃകയാണെന്നും ആ മാതൃകയാണ് ഇന്ന് സുന്നികള്‍ പിന്തുടര്‍ന്ന് വരുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു.
എന്‍.അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷനായി. ശുഐബ് ഹൈതമി വാരാമ്പറ്റ പ്രഭാഷണം നടത്തി. ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, ഇ.കെ.അബൂബക്കര്‍ മുസ്‌ലിയാര്‍ മൊറയൂര്‍, ആര്‍.വി.കുട്ടിഹസ്സന്‍ ദാരിമി, മുഹമ്മദലി ദാരിമി ശ്രീകണ്ഠപുരം, അബ്ദുല്‍ കരീം ദാരിമി കൊല്ലം, പി.മാമുക്കോയ ഹാജി, എസ്.വി.ഹസന്‍ കോയ പുതിയങ്ങാടി, മുസ്തഫ എളമ്പാറ, അബുഹാജി രാമനാട്ടുകര, പി.കെ.മാനു സാഹിബ് തുടങ്ങിയവര്‍ സംബന്ധിച്ചു. എ.വി.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ സ്വാഗതവും ശഫീഖ് ദാരിമി പന്നൂര്‍ നന്ദിയും പറഞ്ഞു.
ഇന്ന് രാത്രി 7 ന് സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും. സയ്യിദ് ഹംസ ബാഫഖി തങ്ങള്‍ അധ്യക്ഷനാകും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ജലീല്‍ ഫൈസി വെളിമുക്ക്, മരക്കാര്‍ ഹാജി കുറ്റിക്കാട്ടൂര്‍, പി.പി.അന്ത്രു ഹാജി ഓര്‍ക്കാട്ടേരി, പാലത്തായി മൊയ്തു ഹാജി, അബദുല്ലത്തീഫ് ഹൈതമി തൃശൂര്‍, അബ്ദുല്‍ കരീം ദാരിമി ഓമാനൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. നാളെ രാത്രി ആബിദ് ഹുദവി തച്ചണ്ണ പ്രഭാഷണം നടത്തും. ഉറൂസ് 24 ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."