ഹോം നഴ്സിങ്: വ്യാജ മതംമാറ്റ സര്‍ട്ടിഫിക്കറ്റുണ്ടാക്കി തട്ടിപ്പെന്ന് ആരോപണം
കണ്ണൂര്‍: മുസ്ലിം സ്ത്രീകളുടെ പ്രസവ ശുശ്രൂഷക്കായി ഹോം നഴ്സിങ് മേഖലയില്‍ വ്യാജ മതം മാറ്റ സര്‍ട്ടിഫിക്കറ്റുണ്ടാക്കി തട്ടിപ്പ് നടത്തുന്നതായി ആരോപണം. മുസ്ലിം മതക്കാരായ ഹോം നഴ്സുകള്‍ക്ക് മുസ്ലിം സത്രീകളുടെ പ്രസവ ശൂശ്രൂഷയ്ക്ക് മുള്ളവരേക്കാള്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്നുവെന്നതിനാലാണ് ഇത്തരത്തില്‍ തട്ടിപ്പെന്ന് കേരള പ്ലേയ്സ്മെന്റ്, സെക്യൂരിറ്റി ആന്‍ഡ് ഹോം നഴ്സിങ് സര്‍വിസസ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ആറാലുംമൂട് ചന്ദ്രബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പല ഏജന്‍സികളും ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരള പ്ലേയ്സ്മെന്റ്, സെക്യൂരിറ്റി ആന്റ് ഹോം നഴ്സിങ്് സര്‍വിസസ് അസോസിയേഷന് 12ാം വാര്‍ഷിക സമ്മേളനം ഇന്ന് രാവിലെ 10ന് കണ്ണൂര്‍ പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന് ഹാളില്‍ നടക്കും. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."