HOME
DETAILS

വഖ്ഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക്: ജനുവരി 8ന് മുസ്‌ലിം സംഘടനകളുടെ സെക്രട്ടേറിയറ്റ് ധര്‍ണ

  
backup
December 15 2017 | 18:12 PM

%e0%b4%b5%e0%b4%96%e0%b5%8d%e0%b4%ab%e0%b5%8d-%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%bf-%e0%b4%8e-4

കോഴിക്കോട്: കേന്ദ്ര വഖ്ഫ് ആക്ടിനും റെഗുലേഷനും വിരുദ്ധമായി കേരള വഖ്ഫ് ബോര്‍ഡ് ജീവനക്കാരുടെ നിയമനം പി.എസ്.സിക്കു വിടാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തിനെതിരേ ജനുവരി 8ന് സെക്രട്ടേറിയറ്റ് പടിക്കല്‍ ബഹുജന ധര്‍ണ സംഘടിപ്പിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന മുസ്‌ലിം സംഘടനകളുടെ നേതൃയോഗം തീരുമാനിച്ചു.
മന്ത്രിസഭയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സംഘടനാ നേതാക്കള്‍ നവംബര്‍ 23ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ആക്ടിനു വിരുദ്ധമായ മന്ത്രിസഭയുടെ ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്നാവശ്യപ്പെട്ട് ഡിസംബര്‍ 13ന് ഗവര്‍ണര്‍ പി.സദാശിവത്തിനും മുസ്‌ലിം സംഘടനാ നേതാക്കള്‍ നിവേദനം നല്‍കിയിരുന്നു. അനുകൂല നടപടി ഉണ്ടാവാത്തപക്ഷം ശക്തമായ പ്രക്ഷോഭ-നിയമ നടപടികളുമായി മുന്നോട്ടുപോവാന്‍ മുസ്‌ലിം സംഘടനകളുടെ നേതൃയോഗം തീരുമാനിച്ചു.
ജനുവരി 8ന് നടക്കുന്ന സെക്രട്ടേറിയറ്റ് ധര്‍ണയുടെ പ്രചാരണാര്‍ഥം ഡിസംബര്‍ 19ന് എറണാകുളത്തും 26ന് കോഴിക്കോട്ടും ബഹുജന കണ്‍വന്‍ഷനുകള്‍ ചേരും. എം.ഐ ഷാനവാസ് എം.പി, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കെ.പി.എ മജീദ്, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ടി.പിഅബ്ദുല്ലക്കോയ മദനി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍, എ. നജീബ് മൗലവി, ഡോ.പി.എ ഫസല്‍ ഗഫൂര്‍, സി.പി കുഞ്ഞിമുഹമ്മദ്, എന്‍ജിനീയര്‍ പി. മമ്മദ് കോയ എന്നിവര്‍ രക്ഷാധികാരികളായി താഴെ പറയുന്ന സമിതിയെ തെരഞ്ഞെടുത്തു.
സെക്രട്ടേറിയറ്റ് ധര്‍ണ: വി.കെ ഇബ്‌റാഹിം കുഞ്ഞ് എം.എല്‍.എ (ചെയര്‍മാന്‍), പ്രൊഫ. തോന്നക്കല്‍ ജമാല്‍, പ്രൊഫ. അബ്ദുല്‍റഷീദ്, എച്ച്. ശഹീര്‍ മൗലവി (വൈസ് ചെയര്‍മാന്‍മാര്‍), എസ്. അഹ്മദ് റശാദി (കണ്‍വീനര്‍), കടക്കല്‍ ജുനൈദ്, ശൗഖത്തലി സ്വലാഹി, ഹസന്‍ ആലംകോട് (ജോ.കണ്‍വീനര്‍മാര്‍).
എറണാകുളം മേഖല കണ്‍വന്‍ഷന്‍: എച്ച്.ഇ മുഹമ്മദ് ബാബുസേട്ട് (ചെയര്‍മാന്‍) ഓണംപിള്ളി മുഹമ്മദ് ഫൈസി, അഡ്വ. വി.കെഅബ്ദുല്‍ഗഫൂര്‍ (കണ്‍വീനര്‍), എം.അബൂബക്കര്‍ ഫാറൂഖി, എന്‍.കെ അലി, സക്കീര്‍ ഹുസൈന്‍, എം.എം ബാവ മൗലവി (വൈസ് ചെയര്‍മാന്‍മാര്‍), അഡ്വ.പി.കെ അബൂബക്കര്‍,എം.എം ശമീര്‍ മദനി (ജോ.കണ്‍വീനര്‍മാര്‍).
കോഴിക്കോട് മേഖല കണ്‍വന്‍ഷന്‍: എം.സി മായിന്‍ ഹാജി (ചെയര്‍മാന്‍), പാലത്ത് അബ്ദുറഹിമാന്‍ മദനി, പി.പി അബ്ദുറഹിമാന്‍ പെരിങ്ങാടി (വൈസ് ചെയര്‍മാന്‍മാര്‍) കെ. മോയിന്‍കുട്ടി മാസ്റ്റര്‍ (കണ്‍വീനര്‍), അഡ്വ.പി.വി സൈനുദ്ദീന്‍, സി.ടി സക്കീര്‍ ഹുസൈന്‍, കെ. ബശീര്‍, കെ. സജ്ജാദ് (ജോ: കണ്‍വീനര്‍മാര്‍).
യോഗത്തില്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. എം.ഐ ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. കെ.പി.എ മജീദ്, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, പി.പി അബ്ദുറഹിമാന്‍ പെരിങ്ങാടി, എച്ച്.ഇ മുഹമ്മദ് ബാബുസേട്ട്, അഡ്വ. പി.വി സൈനുദ്ദീന്‍, പ്രൊഫ. അബ്ദുല്‍ റശീദ് ശ്രീകാര്യം പ്രസംഗിച്ചു. എം.സി മായിന്‍ ഹാജി സ്വാഗതവും കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

Kerala
  •  3 months ago
No Image

ഹിമാചല്‍ പള്ളി തര്‍ക്കം: സമാധാനവും സാഹോദര്യവും നിലനിര്‍ത്തും; കോടതി ഉത്തരവിട്ടാല്‍ പള്ളിയുടെ ഭാഗം പൊളിക്കാനും തയ്യാറെന്ന് മുസ്‌ലിം വിഭാഗം

National
  •  3 months ago
No Image

ഹിമാചലിലെ പള്ളി തര്‍ക്കം:  പ്രതിഷേധത്തിനിടെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലിസ്

National
  •  3 months ago
No Image

വഖ്ഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത നിർദേശങ്ങള്‍ സമര്‍പ്പിച്ചു

National
  •  3 months ago
No Image

'സത്യത്തിന്റെ വിജയം' കെജ്‌രിവാളിന്റെ ജാമ്യത്തില്‍ ആം ആദ്മി പാര്‍ട്ടി

National
  •  3 months ago
No Image

സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല; ഗര്‍ഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

Kerala
  •  3 months ago
No Image

രക്തസാക്ഷ്യങ്ങള്‍ ഞങ്ങളുടെ പോരാട്ടവീര്യം ശക്തിപ്പെടുത്തുകയേ ഉള്ളൂ; അല്‍ അഖ്‌സ തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കും' യഹ്‌യ സിന്‍വാര്‍ 

International
  •  3 months ago
No Image

സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടി; പ്രതികളെ ആലപ്പുഴയിലെത്തിച്ചു

Kerala
  •  3 months ago
No Image

കെ ഫോണ്‍ അഴിമതി ആരോപണം:വി.ഡി സതീശന്റെ ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

National
  •  3 months ago