HOME
DETAILS

തൃശൂരില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി

  
backup
December 15 2017 | 18:12 PM

%e0%b4%a4%e0%b5%83%e0%b4%b6%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%b0%e0%b5%81

തൃശൂര്‍: സംസ്ഥാനത്ത് ന്യൂ ഇയര്‍ പാര്‍ട്ടിക്കായി എത്തിച്ച എല്‍.എസ്.ഡി സ്റ്റാമ്പ് എന്ന മയക്കു മരുന്ന് എക്‌സൈസ് സംഘം തൃശൂരില്‍ പിടികൂടി. കേരളത്തില്‍ എക്‌സൈസിന്റെ ഏറ്റവും വലിയ എല്‍.എസ്.ഡി സ്റ്റാമ്പ് വേട്ടയാണിതെന്ന് തൃശൂര്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ടി.വി റാഫേല്‍ പറഞ്ഞു. എറണാകുളം കാരക്കമുറി സ്വദേശി രാഹുലി(22)നെയാണ് 45 എല്‍.എസ്.ഡി സ്റ്റാമ്പ് ഇനത്തില്‍പെട്ട മയക്കുമരുന്നുമായി ഷാഡോ എക്‌സൈസ് വിഭാഗവും റേഞ്ച് ഇന്‍സ്‌പെക്ടര്‍ അജയ്കുമാറും സംഘവും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.
ബംഗളൂരു , ഗോവ എന്നിവിടങ്ങളില്‍ മാത്രം നടന്നു വന്നിരുന്ന 'മൈക്ക്' ന്യൂഇയര്‍ പാര്‍ട്ടി കേരളത്തില്‍ നടത്തുന്നതിനു വേണ്ടിയാണ് ഗോവയില്‍ നിന്ന് ഈ മയക്കുമരുന്ന് എത്തിച്ചതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. അന്താരാഷ്ട്ര വിപണിയില്‍ 15 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. മൈക്ക് എന്നത് മയക്കുമരുന്നിന്റെ വീര്യത്തിന്റെ അളവിന് പറയുന്ന വാക്കാണ്. 200 മൈക്ക് പാര്‍ട്ടി, 300 മൈക്ക് പാര്‍ട്ടി എന്നിങ്ങനെ മയക്കുമരുന്നിന്റെ വീര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം പാര്‍ട്ടികള്‍ അറിയപ്പെടുന്നത്. ഗോവയിലും ബംഗളൂരുവിലും സ്ഥിരമായി ഇത്തരം പാര്‍ട്ടികള്‍ നടക്കാറുണ്ട്. കേരളത്തില്‍ നിന്ന് നിരവധി പേര്‍ ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കുന്നുണ്ടെന്ന് മനസിലാക്കിയാണ് ഇവ കേരളത്തിലെത്തിച്ചത്.
വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട വലിയ എസ്റ്റേറ്റുകളില്‍ ന്യൂഇയറിന് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് വിവരം കിട്ടിയതിനെ തുടര്‍ന്നാണ് എക്‌സൈസ് സംഘം നിരീക്ഷണം നടത്തിവന്നിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം പാര്‍ട്ടികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്ന എറണാകുളം സ്വദേശി രാഹുലിനെ കുറിച്ച് വിവരം ലഭിച്ചത്. രാഹുലിനെ പാര്‍ട്ടി നടത്താനെന്ന പേരില്‍ സമീപിച്ചാണ് എക്‌സൈസ് സംഘം കുടുക്കിയത്.
500 പേര്‍ പങ്കെടുക്കുന്ന പാര്‍ട്ടിയില്‍ ഉപയോഗിക്കുന്നതിനുള്ള 300 മൈക്ക് വീര്യം ഉള്ള സ്റ്റാമ്പാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. ഒരു സ്റ്റാമ്പിന് വിപണിയില്‍ അയ്യായിരം രൂപയാണ് വില. 500 മൈക്ക് വീര്യമുള്ള സ്റ്റാമ്പ് ഉപയോഗിച്ചാല്‍ മരണം വരെ സംഭവിക്കാമത്രെ. മയക്കുമരുന്ന് സ്റ്റാമ്പുമായി കൊക്കാലയ്ക്കടുത്തുവച്ചാണ് പ്രതി പിടിയിലായത്.
ആയിരം രൂപയാണ് ഇത്തരം പാര്‍ട്ടിയില്‍ എന്‍ട്രി ഫീസായി ഈടാക്കുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന മയക്കുമരുന്ന് പാര്‍ട്ടികളില്‍ നല്‍കും. ഇത്തരത്തിലുള്ള അന്‍പതോളം പാര്‍ട്ടികള്‍ക്ക് സ്റ്റാമ്പ് എത്തിച്ചു നല്‍കാന്‍ ഓര്‍ഡര്‍ കിട്ടിയിട്ടുണ്ടെന്ന് പ്രതി പറഞ്ഞു. ലഹരിയില്‍ പുതുമ തേടുന്ന യുവാക്കളുടെ രീതി മനസിലാക്കി വന്‍ തോതില്‍ മയക്കുമരുന്നുകള്‍ കേരളത്തിലേക്ക് കടത്തുന്നുണ്ടെന്നാണ് വിവരമെന്ന് എക്‌സൈസ് സംഘം വ്യക്തമാക്കി.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജയചന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ കൃഷ്ണപ്രസാദ്, ഷാഡോ എക്‌സൈസ് അംഗങ്ങളായ ബാഷ്പജന്‍, സുധീര്‍കുമാര്‍, സന്തോഷ്ബാബു എന്നിവരടങ്ങുന്ന സംഘമാണ് എല്‍.എസ്.ഡി സ്റ്റാമ്പ് പിടികൂടിയത്. പ്രതിയെ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ ഷാജി.എസ്.രാജ്, സി.ഐ ശശിധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  19 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  19 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  19 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  19 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  19 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  19 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  19 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  19 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  19 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  19 days ago