പടയൊരുക്കം സമാപനം: സുധീരന് വിട്ടുനിന്നത് ഓഖി ദുരന്തവേളയില്‍ സമ്മേളനം നടത്തിയതിനാല്‍
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്ത യു.ഡി.എഫ് പടയൊരുക്കം സമാപന സമ്മേളനത്തില്‍നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന് വിട്ടുനിന്നത് ഓഖി ദുരന്തവേളയില്‍ സമ്മേളനം നടത്തിയതിലുള്ള വിയോജിപ്പു മൂലമെന്ന് സൂചന. ദുരന്തത്തിന്റെ ആഘാതം സൃഷ്ടിച്ച ദുഃഖാവസ്ഥ മാറുന്നതുവരെ സമ്മേളനം മാറ്റിവയ്ക്കണമെന്ന് സുധീരന് അടക്കമുള്ള ഏതാനും നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
സമാപന സമ്മളനം ഒഴിവാക്കി രാഹുല്‍ഗാന്ധി ദുരിതബാധിതരെ സന്ദര്‍ശിക്കുന്ന പരിപാടി മാത്രമാക്കുന്നതാണ് ഉചിതമെന്ന് സുധീരന് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍, ആഘോഷങ്ങള്‍ പരമാവധി ഒഴിവാക്കി സമാപന സമ്മേളനം നടത്താനായിരുന്നു യു.ഡി.എഫിന്റെ തീരുമാനം. ഈ അവസ്ഥ നിലനില്ക്കുമ്പോള് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രയാസമുണ്ടെന്ന് സുധീരന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. അതേസമയം, ഈ വിഷയത്തില്‍ പരസ്യമായ അഭിപ്രായപ്രകടനത്തിനു സുധീരന് ഇതുവരെ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."