പിണറായി നല്ലതുചെയ്താല്‍ പിന്തുണയ്ക്കും: കെ.എം മാണി
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനോട് ശത്രുതയില്ലെന്നും അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണയ്ക്കുമെന്നും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി. കേരളാ കോണ്‍ഗ്രസിന്റെ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി തെറ്റുചെയ്താല്‍ എതിര്‍ക്കുകയും ചെയ്യും. നരേന്ദ്രമോദിയെ അഹങ്കാരം പിടികൂടിയിരിക്കുകയാണ്. അത് നല്ലതല്ലെന്ന് അദ്ദേഹം മനസിലാക്കണം. കേരളാ കോണ്‍ഗ്രസിന്റെ നയങ്ങളുമായി യോജിക്കുന്നവരുമായി എന്നും സൗഹൃദമുണ്ടാകും.
ഏഷ്യയിലെ ഏറ്റവും വലിയ പ്രാദേശിക പാര്‍ട്ടിയായി കേരളാ കോണ്‍ഗ്രസ് മാറി. ജനിച്ച അന്നു മുതല്‍ കേരളാ കോണ്‍ഗ്രസിനെ തകര്‍ക്കാനാണ് പലരും ശ്രമിച്ചത്. എന്നാല്‍, എല്ലാത്തിനെയും കേരളാ കോണ്‍ഗ്രസ് അതിജീവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
റബര്‍ കര്‍ഷകരുടെ ദുരിതം പരിഹരിക്കാനുള്ള വിലസ്ഥിരതാ ഫണ്ട് അടിയന്തരമായി നടപ്പാക്കണമെന്ന് പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസ് കര്‍ഷകസൗഹൃദ പാര്‍ട്ടിയാണ്. റബറിനു വിലസ്ഥിരത നടപ്പാക്കാന്‍ കെ.എം മാണി ധനമന്ത്രിയായിരുന്നപ്പോള്‍ കൊണ്ടുവന്ന വിലസ്ഥിരതാ ഫണ്ട് കുറ്റമറ്റരീതിയില്‍ നടപ്പാക്കണം. എല്ലാ കര്‍ഷകര്‍ക്കും അടിയന്തരമായി ഇതിന്റെ പ്രയോജനം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് പ്രതിനിധി സമ്മേളനം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."