HOME
DETAILS

തോമസ് ചാണ്ടിയുടെ കേസ് പരിഗണിക്കുന്ന ബെഞ്ചില്‍നിന്ന് ജഡ്ജി പിന്‍മാറി

  
backup
December 15 2017 | 19:12 PM

%e0%b4%a4%e0%b5%8b%e0%b4%ae%e0%b4%b8%e0%b5%8d-%e0%b4%9a%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%b0

ന്യൂഡല്‍ഹി: കായല്‍ കൈയേറ്റ കേസില്‍ മുന്‍മന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി ജനുവരിയിലേക്ക് നീട്ടി. ഹരജി പരിഗണിക്കുന്ന മൂന്നംഗ ബെഞ്ചില്‍നിന്ന് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അപ്രതീക്ഷിതമായി പിന്‍മാറിയതോടെയാണ് കേസ് നീട്ടിവച്ചത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ഡി.വൈ ചന്ദ്രചൂഡ്, എ.എം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു ഇന്നലെ കേസ് പരിഗണിക്കേണ്ടിയിരുന്നത്. കാരണം വ്യക്തമാക്കാതെയാണ് ഖാന്‍വില്‍ക്കറിന്റെ പിന്‍മാറ്റം. പുതിയ ബെഞ്ച് മുന്‍പാകെയാകും ജനുവരിയില്‍ കേസ് എത്തുക.
ജസ്റ്റിസുമാരായ ആര്‍.കെ അഗര്‍വാള്‍, എ.എം സപ്രെ എന്നിവരടങ്ങുന്ന രണ്ടംഗബെഞ്ച് മുന്‍പാകെയായിരുന്നു ആദ്യം കേസ് എത്തിയത്. എന്നാല്‍, സപ്രെ ഉള്ള ബെഞ്ചില്‍ കേസ് പരിഗണിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി ചീഫ് ജസ്റ്റിസിന് കത്തുനല്‍കി. ഇതേത്തുടര്‍ന്നാണ് ഹരജി പരിഗണിക്കാനായി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് രൂപീകരിച്ചത്. ഈ ബെഞ്ചില്‍ നിന്നാണ് ഇന്നലെ ഖാന്‍വില്‍ക്കര്‍ പിന്‍വാങ്ങിയത്. കായല്‍ കൈയേറിയെന്ന കേസില്‍ ഹൈക്കോടതി ഉത്തരവും ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്‍മേലുള്ള നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി സമര്‍പ്പിച്ച ഹരജിയാണ് സുപ്രിംകോടതിയിലുള്ളത്.
അതേസമയം, ബെഞ്ച് മാറ്റണമെന്ന തോമസ് ചാണ്ടിയുടെ ആവശ്യം കോടതിയലക്ഷ്യമാണെന്ന് കേസില്‍ കക്ഷിചേരണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയ സി.പി.ഐ പ്രവര്‍ത്തകന്‍ ടി.എന്‍ മുകുന്ദന്‍ ബോധിപ്പിച്ചു. തോമസ് ചാണ്ടിയുടെ ഹരജിയില്‍ തടസ്സ ഹരജി നല്‍കിയ മുകുന്ദന്‍, തന്റെ വാദം കേള്‍ക്കാതെ കേസില്‍ വിധിപറയരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുകുന്ദന്റെ ഹരജിയിലും ജനുവരിയില്‍ തീരുമാനമെടുക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  a month ago