HOME
DETAILS

എല്‍.ഡി.എഫ് യോഗം ഞായറാഴ്ച: മുന്നണി വിപുലീകരണം ചര്‍ച്ചയാക്കാന്‍ സി.പി.എം

  
backup
December 15 2017 | 19:12 PM

%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%af%e0%b5%8b%e0%b4%97%e0%b4%82-%e0%b4%9e%e0%b4%be%e0%b4%af%e0%b4%b1%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a

തിരുവനന്തപുരം: എല്‍.ഡി.എഫ് യോഗത്തില്‍ മുന്നണി വിപുലീകരണം ചര്‍ച്ചയാക്കാന്‍ സി.പി.എം തീരുമാനം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഞായറാഴ്ചയാണ് എല്‍.ഡി.എഫ് യോഗം ചേരുന്നത്.
യു.ഡി.എഫ് വിടാന്‍ ശ്രമിക്കുന്ന എം.പി വീരേന്ദ്രകുമാറിന്റെ ജെ.ഡി.യുവിനെയും കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെയും മുന്നണിയില്‍ കൊണ്ടുവരുന്നകാര്യം ചര്‍ച്ചയാക്കാനാണ് തീരുമാനം. ഇതില്‍ വീരേന്ദ്രകുമാറിനെ കൊണ്ടുവരുന്നതിനായിരിക്കും മുന്‍ഗണന നല്‍കുക.
ഇരുപാര്‍ട്ടികളും ഇതുവരെ പരസ്യമായി നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇടതുമുന്നണിയോടുള്ള താല്‍പര്യം സംബന്ധിച്ച് നേതാക്കള്‍ സൂചനകള്‍ നല്‍കിയിട്ടുണ്ട്. അവര്‍ പരസ്യ നിലപാടു സ്വീകരിക്കുന്ന മുറയ്ക്ക് ചര്‍ച്ച ആരംഭിക്കാമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം.
മുന്നണിയില്‍നിന്ന് അകന്നുപോയവരെ തിരിച്ചുകൊണ്ടുവരണമെന്ന പാര്‍ട്ടി നിലപാടിന്റെ ഭാഗമായാണ് വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയെ സ്വീകരിക്കുന്നതെന്ന് നേതാക്കള്‍ പറയുന്നു.
വീരേന്ദ്രകുമാറിനെ കൊണ്ടുവരുന്നതില്‍ മുന്നണിയില്‍ കാര്യമായ എതിര്‍പ്പുണ്ടാവില്ലെന്നാണ് സി.പി.എമ്മിന്റെ പ്രതീക്ഷ. സി.പി.ഐ ഉള്‍പ്പെടെ മുന്നണിയിലെ മറ്റു കക്ഷികളെല്ലാം ഇതിന് അനുകൂലമാണ്. എതിര്‍പ്പില്ലെങ്കിലും വീരേന്ദ്രകുമാറിന്റെ പുനഃപ്രവേശനത്തിനുള്ള ഉപാധികളുടെ കാര്യത്തില്‍ ജെ.ഡി.എസിന് വിയോജിപ്പുള്ളതു മാത്രമാണ് ഏക തടസ്സം.
ഇത് ചര്‍ച്ചചെയ്തു പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് സി.പി.എം നേതൃത്വം. എന്നാല്‍, കേരളാ കോണ്‍ഗ്രസ് (എം) മുന്നണിയിലേക്കുവരുന്നത് അത്ര എളുപ്പമാവാനിടയില്ലെന്നും സെക്രട്ടേറിയേറ്റ് വിലയിരുത്തിയിട്ടുണ്ട്. സി.പി.ഐയുടെ ശക്തമായ എതിര്‍പ്പാണ് ഇതിനു കാരണം.
ബാര്‍ കോഴക്കേസ് കാരണം മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്ന കെ.എം മാണിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിനോടുള്ള എതിര്‍പ്പ് സി.പി.ഐ നേരത്തേതന്നെ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.
ഇപ്പോള്‍ കോട്ടയത്ത് മഹാസമ്മേളനം നടത്തുന്ന കേരളാ കോണ്‍ഗ്രസ് (എം) ലോക്‌സഭാ തെരഞ്ഞടുപ്പിനു മുന്‍പ് ഏതെങ്കിലുമൊരു മുന്നണിയില്‍ ചേരുമെന്ന സൂചന നല്‍കിയിട്ടുണ്ടെങ്കിലും ഏതു മുന്നണിയെന്ന് വ്യക്തമാക്കിയിട്ടില്ല.
അവര്‍ നിലപാടു പ്രഖ്യാപിക്കുന്നതുവരെ കാത്തിരിക്കാമെന്നാണ് സി.പി.എം നിലപാട്. രണ്ടു പാര്‍ട്ടികളും ഇടതുമുന്നണിയോടൊപ്പം നില്‍ക്കാന്‍ തീരമാനിച്ചാല്‍ അവയില്‍ പിളര്‍പ്പുണ്ടാകുമെന്ന സൂചനയുമുണ്ട്. അങ്ങനെ സംഭവിച്ചാല്‍ പിളര്‍ന്നുവരുന്ന വിഭാഗത്തെ സ്വീകരിക്കാമെന്ന ധാരണയിലും സെക്രട്ടേറിയറ്റ് എത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago
No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago
No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago