HOME
DETAILS

മലേഗാവ് സ്‌ഫോടനം: സി.ബി.ഐ, എന്‍.ഐ.എ കണ്ടെത്തലുകളിലെ വൈരുദ്ധ്യം എങ്ങിനെയെന്ന് ഹൈക്കോടതി

  
backup
December 15 2017 | 20:12 PM

%e0%b4%ae%e0%b4%b2%e0%b5%87%e0%b4%97%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%ab%e0%b5%8b%e0%b4%9f%e0%b4%a8%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%90-%e0%b4%8e

ന്യൂഡല്‍ഹി: സംഘ്പരിവാര്‍ ആരോപണവിധേയരായ മലേഗാവ് സ്‌ഫോടനക്കേസില്‍ വ്യത്യസ്ത അന്വേഷണ ഏജന്‍സികള്‍ പരസ്പരവിരുദ്ധമായ നിലപാടില്‍ എത്തിയതിനെ ചോദ്യംചെയ്ത് ഹൈക്കോടതി. കേസ് ആദ്യം അന്വേഷിച്ച സി.ബി.ഐയും മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയും (എ.ടി.എസ്) പ്രതിപ്പട്ടികയില്‍ ചേര്‍ത്ത ഒമ്പത് മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പകരം എന്തുകൊണ്ടാണ് തീവ്രഹൈന്ദവസംഘടനയില്‍പ്പെട്ട നാലുപേരെ പ്രതിചേര്‍ത്തതെന്ന് ഹൈക്കോടതി എന്‍.ഐ.എയോട് ചോദിച്ചു.
വിചാരണക്കോടതി ഒമ്പത് മുസ്‌ലിംചെറുപ്പക്കാരെ വെറുതെവിട്ടത് ചോദ്യംചെയ്ത് മഹാരാഷ്ട്ര സര്‍ക്കാരും നാലുപ്രതികളും സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ ജസ്റ്റിസുമാരായ നരേഷ് പാട്ടീല്‍, എന്‍.ഡബ്ല്യു സാംേ്രബ എന്നിവരടങ്ങുന്ന ബോംബൈ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യംചോദിച്ചത്. സി.ബി.ഐ, എസ്.ഐ.ടി കണ്ടെത്തലുകളില്‍ നിന്ന് എങ്ങിനെ എന്‍.ഐ.എയുടെ കണ്ടെത്തല്‍ വ്യത്യസ്തമായി. കേസിലെ പ്രതികളുടെ പങ്ക് പരിഗണിച്ച് ഒമ്പതുപേരെ എസ്.ഐ.ടിയും സി.ബി.ഐയും പ്രതിപ്പട്ടികയില്‍ചേര്‍ത്തു. ഇരു ഏജന്‍സികളുടെയും അന്വേഷണം തെറ്റാണെന്ന് എങ്ങിനെയാണ് എന്‍.ഐ.എ നിഗമനത്തിലെത്തിയതെന്നും പുതിയ നാലുപേരെ എങ്ങിനെയാണ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തതെന്നും ഹൈക്കോടതി ചോദിച്ചു.
2006ലുണ്ടായ ഒന്നാം മലേഗാവ് സ്‌ഫോടനത്തില്‍ 37 പേരാണ് മരിച്ചത്. സംഭവത്തിനു പിന്നാലെ നൂറുല്‍ ഹുദ, റഈസ് അഹമ്മദ്, സല്‍മാന്‍ ഫാരിസ്, ഫാറൂഖ് മഖ്ദൂമി, ശൈഖ് മുഹമ്മദ് അലി, ആസിഫ് ഖാന്‍, മുഹമ്മദ് ഷാഹിദ്, അബ്‌റാര്‍ അഹമ്മദ്, ഷാബിര്‍ മസീഹുല്ല എന്നിവരെയായിരുന്നു എ.ടി.എസ് അറസ്റ്റ്‌ചെയ്തിരുന്നത്. ഇവര്‍ക്കെതിരേ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം തടയല്‍ നിയമം (മൊക്കോക്ക), നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ), ഐ.പി.സി നിയമങ്ങളിലെ വിവിധവകുപ്പുകള്‍ ചുമത്തി കേസെടുക്കുകയുംചെയ്തു.
ഒമ്പതുപേരെയും കുറ്റവിമുക്തരാക്കി കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ കോടതി ഉത്തരവിട്ടു. ഹിന്ദുത്വസംഘനടകളാണ് സ്‌ഫോടനത്തിനു പിന്നിലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു എന്‍.ഐ.എയുടെ നടപടി. തുടര്‍ന്ന് വിചാരണക്കോടതി വിധി ചോദ്യംചെയ്ത് എ.ടി.എസ്സും ഹൈക്കോടതിയെ സമീപിച്ചു. നിയമത്തിന്റെ പിന്‍ബലമില്ലാത്തതാണ് എന്‍.ഐ.എ കോടതിയുടെ നടപടിയെന്നും എ.ടി.എസ് വാദിച്ചു. എന്നാല്‍, അന്വേഷണത്തിനിടെ ലഭിച്ച തെളിവുകളുടെ പിന്‍ബലത്തിലാണ് സംഭവത്തിനുപിന്നില്‍ ഹിന്ദുത്വസംഘടനകളെന്ന നിലപാടിലെത്തിയതെന്ന് എന്‍.ഐ.എ വ്യക്തമാക്കി.
ആര്‍.എസ്.എസ് പ്രചാരകും സംഘപരിവാര ബോംബ് നിര്‍മാണ വിദഗ്ധനുമായ സുനില്‍ജോഷിക്ക് സംഭവങ്ങളിലുള്ള പങ്ക് സംബന്ധിച്ച മുഖ്യപ്രതി സ്വാമി അസിമാനന്ദയുടെ കുറ്റസമ്മതമൊഴിയും എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചു. ബോംബ് സ്ഥാപിച്ചത് മുഹമ്മദ് ഷാഹിദാണെന്ന എ.ടി.എസ്സിന്റെ വാദം തള്ളിയ എന്‍.ഐ.എ, സ്‌ഫോടനം നടക്കുമ്പോള്‍ അദ്ദേഹം 400 കിലോമീറ്റര്‍ അകലെ യവത്മാലില്‍ ആയിരുന്നുവെന്നും പറഞ്ഞു. സ്‌ഫോടകവസ്തു കൈമാറിയെന്ന് എ.ടി.എസ് ആരോപിക്കുന്ന ഷാബിര്‍ ഈ സമയം മറ്റൊരു കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുമായിരുന്നുവെന്നും എന്‍.ഐ.എ വ്യക്തമാക്കി.
കേസില്‍ തങ്ങളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടി ചോദ്യംചെയ്ത് ഹിന്ദുത്വസംഘടനാ പ്രവര്‍ത്തകരായ മനോഹര്‍ നര്‍വാരിയ,രാജേന്ദ്രചൗധരി, ധാന്‍ സിങ്, ലോകേഷ് ശര്‍മ എന്നീ നുലപ്രതികളും സമര്‍പ്പിച്ച ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  a month ago