ജാതീയമായ വേര്‍തിരിവും അന്ധവിശ്വാസവും പടരുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: ജാതിയമായ വേര്‍തിരിവും അന്ധവിശ്വാസവും പടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനെതിരെ നവോത്ഥാന മുല്യമുയര്‍ത്തിയുള്ള നീക്കമാണ് നടത്തേണ്ടത്. വിദ്യാലയങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും പോകുന്ന കുട്ടികള്‍ വര്‍ഗീയതയുടേയും ഭീകരതയുടേയും താവളങ്ങളിലേക്ക് പോകുന്നില്ലെന്നുറപ്പാക്കാന്‍ ജാഗ്രത വേണമെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരം സെന്‍ഡ്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തി. പൊലിസ് മെഡലുകളും മുഖ്യമന്ത്രി വിതരണം ചെയ്തു.
പല മേഖലകളിലും നേട്ടമുണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ആ നേട്ടങ്ങളിലൊന്നും കണ്ണ് മഞ്ഞളിച്ചു പോകരുത്. അങ്ങനെ വന്നാല്‍ ഏഴു പതിറ്റാണ്ടായി നീറി നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കാണാന്‍ കഴിയാതെ പോകും. കാണാന്‍ കഴിയാതെ പോയാല്‍ പരിഹരിക്കുന്ന കാര്യം ചിന്തിക്കാന്‍ പോലും കഴിയില്ല. സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ കൂടി പ്രേരകമാകണം ഓരോ സ്വാതന്ത്ര ദിനാഘോഷ ചടങ്ങെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."