HOME
DETAILS

മഹാരാഷ്ട്രയില്‍ കുഷ്ഠ രോഗം പടരുന്നു

  
backup
December 15 2017 | 20:12 PM

%e0%b4%ae%e0%b4%b9%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b7%e0%b5%8d%e0%b4%a0-%e0%b4%b0%e0%b5%8b

മുംബൈ: മഹാരാഷ്ട്രയില്‍ കുഷ്ഠരോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം 5,004 പേരെയാണ് കുഷ്ഠരോഗവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 41 ശതമാനം മാരക കുഷ്ഠരോഗത്തിന്റെ വിഭാഗത്തില്‍ പെടുന്നവയാണ്. ഇവ എളുപ്പത്തില്‍ പടര്‍ന്നു പിടിക്കുന്നവയാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും റിപ്പോര്‍ട്ടുകള്‍ കുഷ്ഠരോഗത്തെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിയന്ത്രണവിധേയമാക്കിയെന്ന് അവകാശപ്പെട്ടിരുന്നു.
എന്നാല്‍ അടുത്തിടെ കുഷ്ഠരോഗികളുടെ എണ്ണം വര്‍ധിച്ചത് ആശങ്കപ്പെടുത്തുന്നതാണെന്ന് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ പറയുന്നു. സെപ്റ്റംബറില്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയിലാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്ന് കണ്ടെത്തിയത്. രോഗികളില്‍ 11 ശതമാനം കുട്ടികളാണ്. പ്രതിരോധശേഷി കുട്ടികളില്‍ കുറവായതിനാലാണ് രോഗം പെട്ടെന്ന് വരാന്‍ ഇടയാക്കുന്നതെന്ന് ബോംബെ ലെപ്രസി പ്രൊജക്ടിന്റെ സ്ഥാപകനായ ഡോ. വിവേക് പൈ പറഞ്ഞു.ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ് സംസ്ഥാന ശരാശരിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാക്ടീരിയകളുടെ സാന്നിധ്യം കൂടുതലുള്ള രോഗികളാണ് സര്‍വേയില്‍ കണ്ടെത്തിയതിലധികവും. ഇത് വേഗത്തില്‍ പടര്‍ന്നുപിടിക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം രോഗികളിലധികവും നിരീക്ഷണത്തിലാണ്. സംസ്ഥാനത്തെ ക്ലിനിക്കുകളില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്'; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എന്‍.എന്‍ കൃഷ്ണദാസ്

Kerala
  •  a month ago
No Image

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത, പദവി തുടരും; സുപ്രിം കോടതിയുടെ നിര്‍ണായക വിധി

National
  •  a month ago
No Image

'കുറഞ്ഞ നിരക്കില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം', ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  a month ago
No Image

തിരുവനന്തപുരം മാനവീയം വീഥിയില്‍ യുവാവിന് നെഞ്ചില്‍ കുത്തേറ്റു

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: പി.പി ദിവ്യക്ക് ജാമ്യം

Kerala
  •  a month ago
No Image

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍?; ഭാര്യയുമായി ഫോണില്‍ സംസാരിച്ചു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

Kerala
  •  a month ago
No Image

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഗൂഗ്ള്‍; മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണന്റെ കുരുക്ക് മുറുകുന്നു  

Kerala
  •  a month ago
No Image

പൊലിസുകാരുടെ മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള ക്ലാസിലെത്താന്‍ വൈകിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ

Kerala
  •  a month ago
No Image

സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററിനു മുകളില്‍ പെര്‍മിറ്റ് നല്‍കുമെന്ന  ഹൈകോടതി വിധിക്കെതിരേ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കിയേക്കും

Kerala
  •  a month ago
No Image

ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍:  നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

International
  •  a month ago