HOME
DETAILS
MAL
ആരുഷി വധം: വിധിക്കെതിരേ ഹേംരാജിന്റെ ഭാര്യയുടെ ഹരജി
backup
December 15 2017 | 20:12 PM
ന്യൂഡല്‍ഹി: ആരുഷി ഇരട്ട കൊലപാതക കേസില്‍ അലഹബാദ് ഹൈക്കോടതി വിധിക്കെതിരേ ഹേംരാജിന്റെ ഭാര്യ സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ആരുഷി കൊലപാതകത്തില്‍ ദമ്പതികളായ രാജേഷ് തല്‍വാറിനെയും നുപുര്‍ തല്‍വാറിനെയും കോടതി വെറുതെ വിട്ടതിനെതിരേയാണ് കോടതിയില്‍ ഹരജി.
ഉത്തര്‍പ്രദേശിലെ നോയിഡയിലെ രാജേഷ്, നുപുര്‍ തല്‍വാര്‍ ദമ്പതികളുടെ മകളായ ആരുഷി തല്‍വാറും അവരുടെ ജോലിക്കാരനായിരുന്ന ഹേംരാജും കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് തല്‍വാര്‍ ദമ്പതികളെ കോടതി വെറുതെ വിട്ടത്. 2013ല്‍ ഇരുവരെയും സി.ബി.ഐ കോടതി ജീവപര്യന്തം തടവിന് വിധിച്ചെങ്കിലും അലഹബാദ് ഹൈക്കോടതി വെറുതെ വിടുകയായിരുന്നു. തെളിവുകളില്ലാത്തതിനാലാണ് ഇവരെ വെറുതെവിടുന്നതെന്നായിരുന്നു കോടതി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."