HOME
DETAILS
MAL
എക്സിറ്റ് പോള്‍: ബിഹാറിലെ ഫലങ്ങള്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്ന് തേജസ്വി
backup
December 15 2017 | 20:12 PM
പട്ന: ഗുജറാത്ത്,ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് ജയം പ്രവചിച്ച എക്സിറ്റ് പോള്‍ ഫലങ്ങളെ പരിഹസിച്ച് മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ്. ബി.ജെ.പിയുടെ ജയം പ്രവചിക്കുന്നവര്‍ ബിഹാറിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. മുന്‍കൂട്ടിയുള്ള സര്‍വേകള്‍ പ്രകാരം ഏത് പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് പ്രവചിക്കാനാവില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നേരത്തെ ബിഹാറില്‍ മോദി തരംഗം ഉണ്ടാകുമെന്നും എന്‍.ഡി.എ അധികാരത്തിലെത്തുമെന്നുമായിരുന്നു പ്രവചനം. എന്നാല്‍ ഇതിന് വിപരീതമായി ജെ.ഡി.യു-ആര്.ജെ.ഡി-കോണ്‍ഗ്രസ് സഖ്യമായിരുന്നു അധികാരത്തിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."