റോഡ് നിര്‍മാണം മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി; മരാമത്തിന്റെ ടോള്‍ഫ്രീ നമ്പറും പ്രഹസനം
കൊല്ലം: മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള റോഡ് നിര്‍മാണം പൊടിപൊടിക്കുന്നതിനിടെ, പൊതുമരാമത്ത് വകുപ്പില്‍ റോഡു നിര്‍മാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാനുള്ള ടോള്‍ ഫ്രീ നമ്പറും(1800 425 7771)പ്രഹസനമാകുന്നു.
പൊതുജനത്തിന്റെ പരാതികള്‍ ചുമതലപ്പെട്ട വിഭാഗങ്ങള്‍ക്ക് അയക്കുന്നതോടെ, നടപടി അവസാനിക്കുന്നെന്നാണ് ആക്ഷേപം. പരാതികള്‍ ചുമതലപ്പെട്ട ജില്ലാ, ഡിവിഷന് എന്‍ജിനീയര്‍മാര്‍ക്ക് ലഭിക്കുമെങ്കിലും ഉദ്യോഗസ്ഥര്‍ കൃത്യമായി സ്ഥലപരിശോധന നടത്തുകയോ പരാതിക്കാരനെ കേള്‍ക്കുകയോ കാണുകയോ ചെയ്യുന്നതും പതിവില്ല. അഥവാ പേരിനൊരു തട്ടിപ്പ് റിപ്പോര്‍ട്ടുണ്ടാക്കും.
എന്നാല്‍, വസ്തുതാപരമായ റിപ്പോര്‍ട്ടോ നിര്‍ദേശങ്ങളോ,പദ്ധതികളോ,എസ്റ്റിമേറ്റുകളോ നല്‍കുകയോ,അടിയന്തിര പരാതി പരിഹാര നടപടികള്‍ സ്വീകരിക്കുകയോ ഇതുസംബന്ധിച്ച് തിരികെ ഈ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ അറിയിക്കുകയോ അപൂര്‍വ്വം. ഹെല്പ്പ്ലൈന് വിഭാഗമാകട്ടെ, വിവരങ്ങള്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് കൈ മലര്‍ത്തുന്നതും പതിവ്.
സംസ്ഥാനത്തെ റോഡ് നിര്‍മാണത്തില്‍ വ്യാപകമായ തട്ടിപ്പുകളുള്ളതായി പരാതി ഉയര്‍ന്നിട്ടും പലരും ഹെല്‍പ്പ്ലൈനിനെ ആശ്രയിക്കാന്‍ മടിക്കുകയാണ്. തട്ടിപ്പ് ഇല്ലാതെ മാനദണ്ഡമനുസരിച്ചുള്ള റോഡും അനുബന്ധ സൗകര്യങ്ങളും വേണമെങ്കില്‍ പൊതുജനം ജാഗ്രതയോടെ നില്‍ക്കണമെന്ന സ്ഥിതിയാണ്.
മാനദണ്ഡപ്രകാരം ഗുണനിലവാരത്തോടെയാണോ നിര്‍മാണമെന്ന് പരിശോധിക്കുക,വര്‍ക്ക് ഷെഡ്യൂള്‍,പ്ലാന്‍ ഷെഡ്യൂള്‍,ടെന്‍ഡര്‍,എസ്റ്റിമേറ്റ് തുടങ്ങിയവ പരിശോധിക്കുക,നിര്‍മാണ പ്രദേശത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കുക എന്നിവ പൊതുജനങ്ങള്‍ക്ക് പലപ്പോഴും അസാധ്യവുമാണ്.
5.80-6 മീറ്റര്‍ വീതിയില്‍ നിര്‍മിക്കേണ്ട റോഡുകള്‍ക്ക് ഇരുവശത്തും കാല്‍നടയാത്രക്കാര്‍ക്ക് മതിയായ സുരക്ഷിതത്വം നല്‍കണമെന്ന വ്യവസ്ഥയുണ്ടെങ്കിലും പലയിടത്തും ഇതു പാലിക്കാറില്ല. ടൈല്‍ പാകിയുള്ള നടപ്പാതയും നിര്‍മിക്കാറില്ല. 5.30-5.80 മീറ്ററില്‍ നിര്‍മിക്കുന്ന റോഡുകളില്‍ പലയിടത്തും ശരാശരി 5-5.30 മീറ്റര്‍ വീതിയാണുള്ളതെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
Kerala
• 2 months agoകണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്
Kerala
• 2 months agoരഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ
Cricket
• 2 months agoപൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍
Kerala
• 2 months agoബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി
Kerala
• 2 months agoഅയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു
Kerala
• 2 months agoകോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍
Kerala
• 2 months agoആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം
National
• 2 months agoയൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്
Kerala
• 2 months agoലൈംഗികാതിക്രമം: നടന് സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം
Kerala
• 2 months agoകവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം
National
• 2 months agoമഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത
National
• 2 months agoനെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല
International
• 2 months ago63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി
Saudi-arabia
• 2 months ago'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്കി
Kerala
• 2 months agoയു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം
uae
• 2 months agoജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും
Kerala
• 2 months agoകറന്റ് അഫയേഴ്സ്-11-10-2024
PSC/UPSC
• 2 months agoറാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു
നിയമ വിരുദ്ധമായ വ്യാപാരത്തിന് കുറ്റവാളികൾക്ക് പിഴ ചുമത്തുകയും നിയമനടപടികൾക്കായി ജുഡീഷ്യൽ അധികാരികൾക്ക് റഫർ ചെയ്യുകയും ചെയ്തു