ടൂറിസം നയം: 2020 ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ടൂറിസം നയത്തില്‍ പറഞ്ഞിരിക്കുന്ന 2020ലെ വളര്‍ച്ച ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ ടൂറിസം നയത്തിന്മേല്‍ നടന്ന തുടര്‍ ചര്‍ച്ചയില്‍ തീരുമാനം. 2020ഓടെ അന്തരാഷ്ട്ര വിനോദ സഞ്ചാരികളുടെ വരവില്‍ 100 ശതമാനവും സ്വദേശികളുടെ വരവില്‍ 50 ശതമാനവും വളര്‍ച്ചയുണ്ടാകുമെന്നാണ് നയത്തില്‍ പറയുന്നത്. ഇത് പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാരും ടൂറിസം വ്യവസായവും കൂട്ടായും, സമയബന്ധിതമായും പ്രവര്‍ത്തിക്കും. ഇന്നലെ രാവിലെ പത്തിന് മാസ്‌കോട്ട് ഹോട്ടലില്‍ നടന്ന ചര്‍ച്ചയ്ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേതൃത്വം നല്‍കി. ടൂറിസം മേഖലയില്‍ സമഗ്രമായ പരിഷ്‌കരണമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ ടൂറിസം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതും സ്വകാര്യ നിക്ഷേപകരെ ശക്തമായി പിന്തുണക്കുകയും ചെയ്യുന്ന നയമാണ് രൂപീകരിച്ചിട്ടുള്ളത്. അഡ്വഞ്ചര്‍ ടൂറിസം പോലുള്ളവയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പരിശ്രമിക്കുമെന്നും ഉത്തരവാദിത്ത ടൂറിസം സംസ്ഥാനത്ത് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."