ഇനി രാഹുല്‍
ന്യൂഡല്‍ഹി: ഉത്സവാന്തരീക്ഷത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി സ്ഥാനമേറ്റു. തെരഞ്ഞെടുപ്പ് മുഖ്യവരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുപ്പ് ഫലം രേഖപ്പെടുത്തിയ സാക്ഷ്യപത്രം രാഹുലിന് കൈമാറിക്കൊണ്ടാണ് പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചത്.
രാവിലെ 11 മണിക്ക് എ.ഐ.സി.സി ആസ്ഥാനത്ത് ആരംഭിച്ച പ്രൗഢഗംഭീര ചടങ്ങിലാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണചടങ്ങുകള്‍ നടന്നത്. അധ്യക്ഷസ്ഥാനമൊഴിക്കുന്ന സോണിയാ ഗാന്ധിയുടേയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. അസുഖത്തെ തുടര്‍ന്ന് വിശ്രമിക്കുന്ന മുതിര്‍ന്ന നേതാവ് എ.കെ ആന്റണി ചടങ്ങില്‍ പങ്കെടുത്തില്ല. രാഹുലിന്റെ സഹോദരി പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാധ്‌രയും ചടങ്ങിനെത്തിയിരുന്നു.
അധികാരകൈമാറ്റത്തിനു സാക്ഷ്യം വഹിക്കാനായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാര്‍, പി.സി.സി അധ്യക്ഷന്‍മാര്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവരുമെത്തിയിരുന്നു.
കോണ്‍ഗ്രസിന്റെ 17-ാമത് അധ്യക്ഷനാണ് രാഹുല്‍. സംഘടനാ തെരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചെങ്കിലും എതിര്‍ സ്ഥാനാര്‍ഥിയില്ലാത്തതിനാല്‍ രാഹുലിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
നീണ്ട 19 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസില്‍ തലമുറമാറ്റം നടന്നിരിക്കുന്നത്. 1991ല്‍ ബോംബ് സ്‌ഫോടനത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനു പിന്നാലെ പി.വി.നരസിംഹറാവുവും സീതാറാം കേസരിയും അധ്യക്ഷരായി. ഇതിനിടെ പാര്‍ട്ടിയില്‍ ഉടലെടുത്ത പടലപ്പിണങ്ങള്‍ക്കിടെയാണ് രാജീവിന്റെ വിധവയായ സോണിയ 1998ല്‍ അധ്യക്ഷപദവിയേറ്റെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."