അനധികൃത ഹജ്ജിനെതിരേ മുന്നറിയിപ്പുമായി സഊദി ഗ്രാന്‍ഡ് മുഫ്തി
മക്ക:ഹജ്ജ് നിയമങ്ങള്‍ പാലിക്കാതെ അതിനു ഒരുങ്ങി പുണ്യഭൂമിയിലെത്തുകയും അനുമതി പത്രമില്ലാതെ ഇഹ്‌റാമില്‍ പ്രവേശിക്കുകയും ചെയ്യുന്നതിനെതിരെ സഊദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ഷെയ്ഖ് മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ ഹജ്ജ് നിയമങ്ങള്‍ ലംഘിക്കുന്നത് അനുവദിനീയമല്ല. ഒരുതവണ ഹജ്ജ് ചെയ്തവര്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഹജ്ജിനായി വരരുതെന്നാണ് രാജ്യത്തെ നിയമം. ഇത് എല്ലാവരും പാലിക്കാന്‍ നിര്‍ബന്ധിതരാണ്. വിശുദ്ധ സ്ഥലങ്ങളിലെ തിരക്കുകള്‍ കുറയ്ക്കുന്നതിനും പുണ്യഭൂമിയില്‍ എല്ലാവര്‍ക്കും സൗകര്യം ഉണ്ടാക്കുന്നതിനും വേണ്ടിയാണ് സഊദി ഭരണകൂടം ഇത്തരം നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഹജ്ജ് അനുമതി പത്രമില്ലാതെ മക്കയില്‍ വിലക്കുള്ള സമയങ്ങളില്‍ പ്രവേശിക്കുന്നത് നിയമലംഘനമാണ്. നിയമം പാലിക്കാന്‍ എല്ലാവരും നിര്‍ബന്ധിതരാണ്. ഹജ്ജ് സമയത്ത് പുണ്യസ്ഥലങ്ങള്‍ തീര്‍ഥാടകര്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് എല്ലാ മുസ്‌ലിംകളുടെയും ബാധ്യതയാണ്. തീര്‍ഥാടകരുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഹജ്ജിനു അനുമതിപത്രം സഊദി സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്. നിയമം പാലിക്കാന്‍ എല്ലാവരും നിര്‍ബന്ധിതാരാണെന്നും ഭരണാധികാരികളെ അനുസരിക്കേണ്ടത് മുസ്‌ലിംകളുടെ കടമയാണെന്നും അദേഹം ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."