HOME
DETAILS

ഒരുമണിക്കൂര്‍ മാത്രം നീണ്ട ഹ്രസ്വവും പ്രൗഢവുമായ അധികാരക്കൈമാറ്റ ചടങ്ങ്

  
backup
December 16 2017 | 08:12 AM

momentous-occation-of-congress-president-rahul-gandi-takes-charges

ന്യൂഡല്‍ഹി: രാവിലെ 10 ഡിഗ്രിക്കു താഴെ രേഖപ്പെടുത്തിയ തണുപ്പ് അവഗണിച്ചും രാവിലെ തന്നെ അക്ബര്‍ റോഡിലെ എ.ഐ.സി.സി ആസ്ഥാനത്തേക്ക് പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരുന്നു. രാജ്യതലസ്ഥാനത്തെ മിക്ക പ്രദേശങ്ങളിലും രാഹുലിന്റെയും സോണിയയുടെയും മന്‍മോഹന്‍ സിങിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വലിയ കട്ടൗട്ടുകളും ഉയര്‍ന്നു. പാര്‍ട്ടി ഓഫിസ് സ്ഥിതിചെയ്യുന്ന കോംപൗണ്ടിനുള്ളിലെ പുല്‍മേടില്‍ പ്രത്യേക വേദിയൊരുക്കിയാണ് അധികാരക്കൈമാറ്റ ചടങ്ങ് നടന്നത്. ഇവിടേക്ക് ക്ഷണിക്കപ്പെട്ട അതിഥികളെയും മാധ്യമപ്രവര്‍ത്തകരെയും മാത്രമാണ് കടത്തിവിട്ടത്.

ഉള്ളിലുള്ളതിനെക്കാള്‍ എത്രയോ ഇരട്ടിയാളുകള്‍ പുറത്ത് തടിച്ചുകൂടിയിരുന്നു. വലിയ ത്രിവര്‍ണപതാകകളും രാഹുലിന്റെയും സോണിയയുടെയും ഫോട്ടോകള്‍ വീശിയും പൂത്തിരികത്തിച്ചും ബാന്റ് മേളങ്ങളോടെയും അവര്‍ തലമുറമാറ്റം ആഘോഷിച്ചു.

പരിമിതസീറ്റുകള്‍ മാത്രമുള്ള പ്രത്യേകവേദിയിലേക്ക് 10.40ഓടെ സോണിയാഗാന്ധി, പ്രിയങ്കാഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര എന്നിവരും എത്തി. പിന്നാലെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും രാഹുല്‍ഗാന്ധിയും എത്തി. നിര്‍ത്താതെയുള്ള കരഘോഷത്തോടെയാണ് രാഹുലിനെ സദസ്സ് വരവേറ്റത്.

10.45 ഓടെ പരിപാടി തുടങ്ങി. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ആമുഖപ്രഭാഷണത്തോടെയാണ് ചടങ്ങിന് തുടക്കമായത്. കോണ്‍ഗ്രസ്സിന്റെ ചരിത്രവും തെരഞ്ഞെടുപ്പ് പ്രക്രിയയും ഹ്രസ്വമായി വിവരിച്ചുള്ള മുല്ലപ്പള്ളിയുടെ പ്രസംഗത്തിനു ശേഷം തെരഞ്ഞെടുപ്പു വിജയിയായി അറിയിക്കുന്ന സാക്ഷ്യപത്രം രാഹുല്‍ഗാന്ധിക്ക് അദ്ദേഹം കൈമാറി.

പിന്നാലെ സോണിയയുടെ ഇരിപ്പിടം അവര്‍ രാഹുലിനു കൈമാറിയതോടെ കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിലെ തലമുറകൈമാറ്റം ഔപചാരികമായി നടക്കുകയുംചെയ്തു. ഇതോടെ ഗേറ്റിനു പുറത്ത് പടക്കം പൊട്ടിത്തുടങ്ങി.

തുടര്‍ന്ന് മന്‍മോഹന്‍ സിങ്ങിന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള പ്രസംഗം. നിര്‍ത്താതെയുള്ള പടക്കശബ്ദത്തിനിടെയാണ് മന്‍മോഹന്‍ പ്രസംഗം തുടങ്ങിയത്. ഈ ചരിത്ര നിമിഷത്തില്‍ ഞാന്‍ അല്‍പ്പംവൈകാരികമായി പോയെങ്കില്‍ ക്ഷമിക്കൂ എന്നു പറഞ്ഞാണ് മന്‍മോഹന്‍ പ്രസംഗം തുടങ്ങിയത്. ഇംഗ്ലീഷിലായിരുന്നു മന്‍മോഹന്റെ പ്രസംഗം. ആറുമിനിറ്റ് നീണ്ട മന്‍മോഹന്റെ പ്രസംഗത്തിനു ശേഷം സോണിയയുടെ ഊഴം. പ്രിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരേ എന്ന് അഭിവാദ്യംചെയ്ത് ഹിന്ദിയില്‍ സംസാരിച്ചുതുടങ്ങിയ സോണിയ പക്ഷേ പുറത്തെ പടക്കംപൊട്ടലിന്റെ ശബ്ദം കാരണം ഇടയ്ക്കിടെ അസ്വസ്തതകാണിച്ചു. ഇതിനിടെ മൈക്കിനു മുന്നില്‍ വന്ന് ജനാര്‍ദ്ധനന്‍ദ്വിവേദി പ്രവര്‍ത്തകരോട് പടക്കംപൊട്ടിക്കുന്നത് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പുറത്ത് ബഹളം നിറഞ്ഞ അന്തരീക്ഷത്തിലേക്ക് അത് എത്തിയതേയില്ല. പടക്കംപൊട്ടിക്കുന്ന ശബ്ദം തുടര്‍ന്നതോടെ, ഇങ്ങനെ എനിക്ക് ഒച്ചയിടാന്‍ വയ്യ എന്ന് പറഞ്ഞു മൂന്നുമിനിറ്റ് സോണിയ പ്രസംഗം നിര്‍ത്തിവച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരേ, പാര്‍ട്ടി നേതാവ് എന്ന നിലയ്ക്കുള്ള എന്റെ അവസാനപ്രസംഗമാണിതെന്നും സോണിയ ഓര്‍മിപ്പിച്ചു. ശേഷം മന്‍മോഹനെയും സോണിയയെയും വഴങ്ങി രാഹുല്‍ഗാന്ധി പ്രസംഗിക്കാനായി മൈക്കിനു മുന്നിലേക്ക്. സദസ്സില്‍ നിന്ന് നിര്‍ത്താതെ രാഹുലിനു ജയ് വിളിയും കരഘോഷവും. മന്‍മോഹന്‍ജീ, സോണിയാജീ എന്ന് അഭിസംബോധനചെയ്ത് ഇംഗ്ലീഷില്‍ തുടങ്ങിയ പ്രസംഗം ഇടയ്ക്ക് ഹിന്ദിയിലേക്കും മാറി. 11.50ന് ദേശീയഗാനത്തോടെ ചടങ്ങ് അവസാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago