ഗോതമ്പ് അട
ചേരുവകള്‍
ഗോതമ്പ് പൊടി -2 കപ്പ്
ശര്‍ക്കര പൊടിച്ചത് -6 ആണി (പഞ്ചസാര ആയാലും മതി. മധുരം ഇഷ്ടാനുരസണം ക്രമീകരിക്കാം)
തേങ്ങ -1 കപ്പ്
ഏലയ്ക്കാ പൊടി -കാല് ടീസ്പൂണ്‍
പഴം -2 (വേണമെങ്കില്‍)
ഉപ്പ്, എണ്ണ - ആവശ്യത്തിന്
നെയ്യ് 1 - ടീസ് പൂണ്
തയാറാക്കുന്ന വിധം
ഗോതമ്പ് പൊടിയില്‍ വെള്ളമൊഴിച്ച് അല്‍പ്പം ഉപ്പും ഒരു പഴവും ചേര്‍ത്തു പാകത്തിനു വെള്ളമൊഴിച്ചു കുറച്ചു കട്ടിയില്‍ മാവ് ആക്കുക. ദോശക്കല്ലില്‍ പരത്താന്‍ കഴിയുന്ന പാകത്തിലായിരിക്കണം. കട്ടി ഒരുപാട് കൂടരുത്. കൂടിയാല്‍ അട പൊട്ടിപ്പോകും. പഴം ചേര്‍ത്താല്‍ മാവിനു നല്ല രുചിയും സോഫ്റ്റുമുണ്ടാകും. വേണ്ടെങ്കില്‍ ഒഴിവാക്കാം. ഈ മാവ് 20 മിനിറ്റ് മാറ്റിവയ്ക്കുക. കൂടുതല്‍ സമയം വച്ചാല്‍ കൂടുതല്‍ സോഫ്റ്റാകും.
ശര്‍ക്കര പൊടിച്ചത്, തേങ്ങ, ഏലയ്ക്ക പൊടി, നെയ്യ് (വേണമെങ്കില്‍ പഴവും അരിഞ്ഞു ചേര്‍ക്കാം) എന്നിവ നന്നായി കൈകൊണ്ടു കുഴച്ചെടുക്കുക. ഇനി ദോശക്കല്ലില്‍ കുറച്ചു നെയ്യോ എണ്ണയോ തടവി കൈയില്‍ കുറച്ചു വെള്ളം തൊട്ട് കുറേശ്ശെ മാവ് എടുത്ത് ദോശക്കല്ലില്‍ കൈകൊണ്ടുതന്നെ പരത്തുക. അതു വെന്തുവരുമ്പോള്‍ തയാറാക്കി വച്ച ശര്‍ക്കരക്കൂട്ട് കുറച്ചെടുത്ത് ഉള്ളില്‍ വച്ചു മടക്കി തിരിച്ചും മറിച്ചുമിട്ട് വേവിച്ചോ ചുട്ടോ എടുക്കാം.
ഇലയില്‍ പരത്തി ഫില്ലിങ് വച്ച് ആവിയില്‍ പുഴുങ്ങിയും എടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."