HOME
DETAILS

മനം മയക്കും, കാടിന്റെ ഗന്ധം

  
backup
December 16 2017 | 19:12 PM

manam-mayakkum-kadinte-gandham

ഇക്കോ ടൂറിസം വികസനത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്നു ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടംപിടിക്കാനുള്ള അനന്തസാധ്യതകള്‍ തേടുകയാണ് കുറ്റ്യാടി മലയോരം. കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോര പ്രദേശങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് മരുതോങ്കര പഞ്ചായത്തിലെ 350 ഏക്കര്‍ വരുന്ന സര്‍ക്കാര്‍ നിക്ഷിപ്ത വനമേഖലയായ ജാനകിക്കാട്ടില്‍ 2008ല്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിവച്ച ഇക്കോ ടൂറിസം പദ്ധതി വിപുലപ്പെടുത്തിയാല്‍ പ്രകൃതിസ്‌നേഹികള്‍ക്കും സാഹസിക സഞ്ചാരികള്‍ക്കും അപൂര്‍വമായൊരു പ്രകൃതിയനുഭൂതിയാകും തുറക്കപ്പെടുക.

 


ജാനകിക്കാടൊരു വിസ്മയം


നദികളും കാട്ടരുവികളും മലകളും കാടും ചേര്‍ന്ന അപൂര്‍വ പ്രകൃതി സൗന്ദര്യമാണ് ജാനകിക്കാട്. ഇവിടെയുള്ള ഇക്കോ ടൂറിസം കേന്ദ്രത്തെ വികസിപ്പിച്ച് കുറ്റ്യാടി മലയോരത്തെ പ്രകൃതിക്കിണങ്ങുന്ന ഒരു വിനോദസഞ്ചാര കോറിഡോര്‍ സ്ഥാപിക്കാനാണു പദ്ധതി. 2008ല്‍ ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രം തുറന്നുകൊടുത്ത അന്നത്തെ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണനാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചതും. എന്നാല്‍ ഇതിനു പിന്നീട് തുടര്‍നടപടികളൊന്നുമുണ്ടായില്ലെന്നതാണു വസ്തുത.
കേവലം പ്രകൃതിസൗന്ദര്യം മാത്രമല്ല, ചരിത്രപരവും സാമൂഹികവും രാഷ്ട്രീയവുമായ ഒട്ടേറെ സവിശേഷതകള്‍ കുറ്റ്യാടി മലയോരത്തിനുണ്ട്. ബാണാസുര സാഗര്‍ മലനിരകളില്‍നിന്ന് ഒരു കൊച്ചരുവിയായി രൂപപ്പെട്ടു പാറക്കൂട്ടങ്ങളിലൂടെ ഒഴുകി പടിഞ്ഞാറോട്ടൊഴുകി അറബിക്കടലില്‍ പതിക്കുന്ന കുറ്റ്യാടിപ്പുഴയുടെ ഭാഗമായ ചവറമുഴിപ്പുഴയുടെ തീരത്താണു പ്രകൃതി ദൃശ്യവിസ്മയം തീര്‍ക്കുന്ന ജാനകിക്കാട് സ്ഥിതി ചെയ്യുന്നത്. ചവറമുഴിപ്പുഴയുടെ വശ്യമനോഹാരിതയ്‌ക്കൊപ്പം ഇടതൂര്‍ന്നു നില്‍ക്കുന്ന വനങ്ങളും അപൂര്‍വയിനം ഔഷധസസ്യങ്ങളും വന്‍മരങ്ങളും കാഴ്ചക്കാരുടെ കണ്‍കുളിര്‍ക്കുന്ന ദൃശ്യവിരുന്നൊരുക്കും. വിവിധയിനം പക്ഷിക്കൂട്ടങ്ങളും ഉഗ്രവിഷ സര്‍പ്പങ്ങളും പന്നി, മുള്ളന്‍പന്നി, മലയണ്ണാന്‍, വെരുക് തുടങ്ങിയ വന്യജീവികളുടെയും കേന്ദ്രമാണ് ഇവിടം. അപൂര്‍വയിനം ചിത്രശലഭങ്ങളും ജാനകിക്കാട്ടില്‍ കാണപ്പെടുന്നു. കാലാവസ്ഥാ മാറ്റത്തിനനുസരിച്ചു നൂറുകണക്കിനു ദേശാടനപക്ഷികളും ഈ വനമേഖലയിലും പുഴയിലും വിരുന്നെത്താറുണ്ട്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍നിന്നായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ സാഹസികയാത്രക്കാര്‍ അടക്കമുള്ള നിരവധി പേരാണ് ജാനകിക്കാടിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനായി ദിനംപ്രതി എത്തുന്നത്.

 

മലകളുടെ നാട്; പുഴകളുടെയും


ജാനകിക്കാടിനു പുറമെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒട്ടനവധി കാനനക്കാഴ്ചകള്‍ പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ സമീപത്തെ കാവിലുംപാറ, കായക്കൊടി, നരിപ്പറ്റ പഞ്ചായത്തുകളിലുണ്ട്.

"പ്രകൃതിയൊരുക്കുന്ന ദൃശ്യവിസ്മയങ്ങള്‍ കാണാന്‍, 

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മല കയറുക"

സാഹസികസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന മലനിരകളും പാറക്കൂട്ടങ്ങളും കൊണ്ട് അനുഗ്രഹീതമാണ് കുറ്റ്യാടി മലയോരം. കാവിലുംപാറ, കായക്കൊടി പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന കൊരണമലയും കൊരണപ്പാറയും മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ്.
കാവിലുംപാറ പഞ്ചായത്തിന്റെ ആസ്ഥാനമായ തൊട്ടില്‍പ്പാലത്തുനിന്ന് ഏതാണ്ട് ആറു കിലോമിറ്റര്‍ അകലെ കരിങ്ങാട്ടുനിന്ന് അരകിലോമിറ്റര്‍ പടിഞ്ഞാറോട്ട് സഞ്ചരിച്ചാല്‍ കൊരണ മലയിലേക്കുള്ള ചെങ്കുത്തായ കയറ്റം തുടങ്ങുകയായി. കുറ്റ്യാടിയില്‍നിന്ന് കായക്കൊടി വഴി കിഴക്കോട്ട് സഞ്ചരിച്ചും കൊരണപ്പാറയില്‍ എത്താം. സമുദ്രനിരപ്പില്‍നിന്ന് ഏതാണ്ട് 2,900 അടി ഉയരത്തിലാണ് കൊരണപ്പാറ സ്ഥിതി ചെയ്യുന്നത്. കൊരണപ്പാറയില്‍നിന്നു നോക്കിയാല്‍ പടിഞ്ഞാറ് അറബിക്കടലും, പ്രിയ കഥാകാരന്‍ എം. മുകുന്ദന്റെ നോവലിലെ തുമ്പികള്‍ പാറിനടക്കുന്ന വെള്ളിയാങ്കല്ലും കാണാം.
കുറ്റ്യാടി വനമേഖലയിലെ മറ്റൊരു കാഴ്ചയാണു സമുദ്രനിരപ്പില്‍നിന്ന് 4,300 അടിയോളം ഉയരത്തിലുള്ള നാദാപുരം മുടി. വിലങ്ങാട്ടുനിന്ന് ഏതാണ്ട് ഏഴ് കിലോമീറ്ററും തൊട്ടില്‍പ്പാലം ചൂരണി വഴി അഞ്ച് കിലോമീറ്ററും സഞ്ചരിച്ചാല്‍ നാദാപുരം മുടിയിലെത്താം. ഇവിടേക്കു വനസംരക്ഷണ സമിതി നിര്‍മിച്ച നടപ്പാത സഞ്ചാരികള്‍ക്ക് അനുഗ്രഹമാണ്. നരിപ്പറ്റ പഞ്ചായത്തിലെ പുള്ളിപ്പാറ, ജയഗിരി എന്ന പേരില്‍ അറിയപ്പെടുന്ന ഏഴിപ്പാറക്കുന്ന്, മുണ്ട്യോട്മല, അടക്കോറകോട്ടമല, ഇരുളന്‍മല, അത്തിക്കോട്മല, പടിച്ചില്‍, കട്ടിപ്പാറ, പഷ്ണിക്കുന്ന്, പാലയാട്മല, ഉറിതൂക്കിമല, കാപ്പിമല, കുട്ടിതണ്ണീര്‍മല, വാളൂക്ക്, കരിങ്ങാട്മല, മീമ്പറ്റി, വട്ടിപ്പന തുടങ്ങിയവയെല്ലാം കുറ്റ്യാടി മലയോരത്തെ അപൂര്‍വ ദൃശ്യവിസ്മയങ്ങളാണ്.
മനോഹരവും ജലസമൃദ്ധവുമായ നദികളാണു മലയോരത്തിന്റെ മറ്റൊരു ആകര്‍ഷണം. ചവറമുഴി, കടന്തറ, കരിങ്ങാട്, മീമ്പറ്റി, ചാത്തങ്കോട്ട്‌നട പുഴകളും കൊഞ്ചന്‍തോട്, തരിപ്പതോട്, അത്തംകോട്ട്‌തൊടി തുടങ്ങിയ തോടുകളും നിരവധി കാട്ടരുവികളും കുറ്റ്യാടി മലയോരത്തിന്റെ ജീവനാഡികളാണ്. തണുത്ത കാലാവസ്ഥയും ഫലഭൂയിഷ്ടമായ മണ്ണും ജലസമൃദ്ധിയും ചരിത്രപരമായ സവിശേഷതകളും ഈ മലയോരത്തെ മറ്റു പ്രദേശങ്ങളില്‍നിന്നു വ്യത്യസ്തമാക്കുന്നു.

 

പഴശ്ശിയുടെ ഒളിപ്പോരും നക്‌സല്‍ ആക്രമണവും


കുറ്റ്യാടി മലയോരത്തെ പാറമടകളും പാറഗുഹകളും സുരക്ഷിതമായ ഒളിത്താവളങ്ങളായി പണ്ടുകാലത്തു തന്നെ ഉപയോഗിക്കപ്പെട്ടിരുന്നു. ബ്രിട്ടീഷ് പട്ടാളത്തിനെതിരേ പഴശ്ശി നടത്തിയ ഒളിപ്പോരിന്റെ പ്രധാന കേന്ദ്രമായിരുന്നു ഈ മലയോരമെന്നാണു വിശ്വാസം. പഴശ്ശി കോട്ടയ്ക്കു കുറ്റിയടിച്ച കോട്ടക്കാവിലും, 60കളുടെ അവസാനത്തില്‍ നക്‌സല്‍ ആക്രമണത്തിനിരയായ പൊലിസ് സ്റ്റേഷനും ചരിത്രസംഭവങ്ങളുടെ മൂകസാക്ഷിയായി കുറ്റ്യാടി പുഴയോരത്ത് നിലകൊള്ളുന്നു.
അറുപതുകളിലെ കുടിയേറ്റത്തോടെയാണ് കുറ്റ്യാടി മലയോരം ജനവാസ കേന്ദ്രങ്ങളായത്. ഇടതൂര്‍ന്ന വനങ്ങള്‍ വെട്ടിത്തെളിയിച്ചു കാട്ടാറിനോടും കാട്ടുമൃഗങ്ങളോടും പ്രകൃതി ദുരന്തങ്ങളോടും മലമ്പനി, കോളറ, വസൂരി തുടങ്ങിയ മഹാമാരികളോടും പോരടിച്ചാണ് ഇവിടെ ജനപ്പാര്‍പ്പ് തുടങ്ങിയത്. നാളികേരവും റബറും കുരുമുളകും ചേനയും ചേമ്പും വാഴയും മരച്ചീനിയും കൃഷി ചെയ്തു ജീവിതത്തിന് ഊടും പാവും നെയ്ത കര്‍ഷകരാണ് ഈ മലയോരത്തെ ജനത. വര്‍ഷക്കാലത്ത് ഉരുള്‍പൊട്ടലും വേനലില്‍ കാട്ടുതീയും ജനജീവിതം ദുസഹമാക്കുന്നുവെങ്കിലും അവര്‍ സര്‍വത്ര സന്തുഷ്ടരാണ്. കാട്ടാനക്കൂട്ടങ്ങളുടെയും കാട്ടുപന്നികളുടെയും കാട്ടുകുരങ്ങുകളുടെയും അപ്രതീക്ഷിത ആക്രമണം പേടിച്ചുമാണ് ഇവര്‍ ഇവിടെ കഴിയുന്നത്.
സഹ്യന്റെ നെറുകയില്‍ പ്രകൃതിയൊരുക്കിയ ദൃശ്യവിസ്മയമാണെന്നു തന്നെ പറയാം കുറ്റ്യാടി മലയോരത്തെ കുറിച്ച്. മലനിരകളും ചെങ്കുത്തായ പാറക്കൂട്ടങ്ങളും താഴ്‌വരകളും വനങ്ങളും വന്യജീവികളും അരുവികളും ചിത്രശലഭങ്ങളുമെല്ലാം ഒരുക്കുന്ന അപൂര്‍വ വര്‍ണവിസ്മയം. സഞ്ചാരികളുടെ മനം മയക്കുന്നതാണ് ഈ കാനനക്കാഴ്ചകള്‍. കോടക്കാടുകള്‍ മൂടിക്കെട്ടി, ആകാശത്തെ തൊട്ടുരുമ്മി, സഹ്യനിരകള്‍ അതിരിട്ടുനില്‍ക്കുന്ന കിഴക്കന്‍ മലഞ്ചെരുവിലെ പ്രകൃതിയുടെ മുഗ്ധസൗന്ദര്യം സഞ്ചാരികള്‍ക്ക് അപൂര്‍വമായ കാടനുഭവം പകരുമെന്നുറപ്പ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായ ഡ്രൈവിങ്ങ്; വാഹനങ്ങൾ പിടിച്ചെടുത്ത് അജ്‌മാൻ പൊലിസ്

uae
  •  8 days ago
No Image

മൂന്ന് മാസമായി നടപടി യോഗങ്ങളിൽ പങ്കെടുത്തില്ല; തൃക്കാക്കര നഗരസഭാ മുൻ അധ്യക്ഷനെ അയോഗ്യയാക്കി

Kerala
  •  8 days ago
No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 6 ന് ആരംഭിക്കും

uae
  •  8 days ago
No Image

ഡിസംബർ 20 മുതൽ കോഴിക്കോട് നിന്ന് അബൂദബിയിലേക്ക് പുതിയ സർവിസ് ആരംഭിച്ച് ഇൻഡിഗോ

uae
  •  8 days ago
No Image

തായ്ലൻഡിൽ നിന്ന് കൊണ്ട് വന്ന അപൂർവ ഇനം പക്ഷികളെ തിരിച്ചയച്ചു; പ്രതികൾ റിമാൻ്റിൽ

Kerala
  •  8 days ago
No Image

ഷെഡ്യൂളുകളിലെ കാലതാമസം; പ്രീമിയം ട്രെയിനുകളിലെ യാത്രക്കാർക്ക് സൗജന്യ ഭക്ഷണം ലഭിക്കും

National
  •  8 days ago
No Image

പിഞ്ചുകുഞ്ഞിനോട് ക്രൂരത; കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിച്ചു

Kerala
  •  8 days ago
No Image

തിരൂർ കൂട്ടായിയിൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് യുവാവ് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

മരിച്ചയാളോട് കുറച്ച് ബഹുമാനം കാണിക്കൂ; എം.എം ലോറന്‍സിന്റെ മൃതദേഹ തര്‍ക്കം തീര്‍ക്കാന്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  8 days ago
No Image

തേങ്ങലടക്കാനാവാതെ സഹപാഠികള്‍; പ്രിയകൂട്ടുകാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Kerala
  •  8 days ago