HOME
DETAILS
MAL
തോക്കുകള്‍ക്ക് ഒരിക്കലും നീതി നല്‍കാനാവില്ല: മെഹബൂബ മുഫ്തി
backup
August 15 2016 | 08:08 AM
ശ്രീനഗര്‍: തോക്കുകള്ക്കൊരിക്കലും നീതി നല്കാന് കഴിയില്ലെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മെഹബൂബ.
ജനങ്ങളല്ല കശ്മീരിലെ പ്രശ്നങ്ങള്‍ക്ക് കാരണം. ഇവിടെ ഭരിച്ചിരുന്ന സര്‍ക്കാരാണ് ഇവിടുത്തെ പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം. ഇന്ത്യ ഭരിച്ചിരുന്ന രാഷ്ട്രീയ പാര്‍ട്ടികളും നേതൃത്വവുമാണ് തെറ്റ് ചെയ്തതെന്നും മെഹബൂബ പറഞ്ഞു.
സ്വാതന്ത്രദിനചടങ്ങുകള് നടന്ന ബക്ഷി സ്റ്റേഡിയത്തിന് അകലെയാണ് ശ്രീനഗറില്‍ സൈനികരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. ഏറ്റുമുട്ടലില്‍ ഒരു സി.ആര്.പി.എഫ് ജവാന് കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."