HOME
DETAILS

മാണിയുടെ എല്‍.ഡി.എഫ് അനുകൂല നിലപാട് കേരളാ കോണ്‍ഗ്രസിനെ പിളര്‍പ്പിലേക്ക് നയിക്കും

  
backup
December 17 2017 | 01:12 AM

%e0%b4%ae%e0%b4%be%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%81%e0%b4%95

കോട്ടയം : 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എല്‍.ഡി.എഫിനോടുള്ള ആഭിമുഖ്യം മഹാസമ്മേളനത്തില്‍ പ്രഖ്യാപിക്കാനുള്ള കെ.എം.മാണിയുടെ നീക്കം മരവിപ്പിച്ചത് ജോസഫ് വിഭാഗം പയറ്റിയ തന്ത്രത്തിന്റെ വിജയമായി.
പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ്.കെ.മാണിയുടെയും അദ്ദേഹത്തെ അനുകൂലിക്കുന്ന പാര്‍ട്ടിയിലെ രണ്ടാം തലമുറ നേതൃത്വത്തിന്റെയും താല്‍പര്യമാണ് താല്‍ക്കാലികമായെങ്കിലും വെട്ടിനിരത്തപ്പെട്ടത്. മാണി വിഭാഗത്തിലെ സി.എഫ് തോമസ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ ആശിര്‍വാദവും ജോസഫ് വിഭാഗത്തിന്റെ നീക്കത്തിനുണ്ട്. ഇതിനായി തോമസ് ഉണ്ണിയാടന്റെ നേതൃത്വത്തില്‍ സി.എഫ് തോമസിന്റെ വീട്ടിലുള്‍പ്പെടെ രസഹ്യയോഗങ്ങള്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റുമാരുടെ പിന്തുണയും ഇവര്‍ ഉറപ്പാക്കിയിട്ടുണ്ട്.
കെ.എം.മാണിയില്‍ നിന്ന് ജോസ്.കെ.മാണി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാനിരുന്നതും ഇടതുമുന്നണിയുമായി അടുപ്പം സ്ഥാപിക്കുന്നതിന്റെ അരങ്ങൊരുക്കലിന്റെ ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ മുന്നണി പ്രവേശനം മഹാസമ്മേളനത്തില്‍ പ്രഖ്യാപിക്കാനില്ലെന്നും നേതൃമാറ്റം അജണ്ടയിലില്ലെന്നും മാണിയെ കൊണ്ട് തീരുമാനമെടുപ്പിക്കാന്‍ ജോസഫ് വിഭാഗത്തിന് കഴിഞ്ഞു. ഇക്കാര്യത്തില്‍ ജോസ്.കെ.മാണി അടക്കമുള്ള പുതുതലമുറ നേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ട്. ഇതോടെ കേരളാ കോണ്‍ഗ്രസ് (എം)ല്‍ വീണ്ടുമൊരു പിളര്‍പ്പിന് കളമൊരുങ്ങുകയാണ്. മഹാസമ്മേളനത്തിന് മുമ്പ് ജോസഫ് വിഭാഗം മാത്രം പുറത്തു പോകുമെന്ന സ്ഥിതിയായിരുന്നെങ്കില്‍ ഇപ്പോഴത് മാണി വിഭാഗത്തിലെ തന്നെ സി.എഫ് തോമസ് അടക്കമുള്ള പ്രമുഖരും അവരോടൊപ്പമുണ്ടാകുമെന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്.
ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനമെടുക്കുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ വിമതശബ്ദങ്ങളൊഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ജില്ലാ-സംസ്ഥാന ഭാരവാഹിത്വങ്ങളിലേക്ക് ജോസ്.കെ.മാണി നിര്‍ദേശിക്കുന്നവരെ കൊണ്ടുവന്നത്. കോട്ടയം ജില്ലാ പ്രസിഡന്റ് ഇ.ജെ.ആഗസ്തിയെ മാറ്റി സണ്ണി തെക്കേടത്തിന് സ്ഥാനം നല്‍കിയത് ഇതിന്റെ ഭാഗമായാണ്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ എല്‍.ഡി.എഫുമായി സഹകരിക്കാനുള്ള തീരുമാനത്തിനെതിരേ ആഗസ്തി പരസ്യമായി തന്നെ രംഗത്ത് വന്നിരുന്നു.
പൊതുവില്‍ യു.ഡി.എഫിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന പഴയ തലമുറയിലെ നേതാക്കളെയാകെ നിശബ്ദരാക്കി മഹാസമ്മേളനത്തിലേക്ക് കടക്കുകയായിരുന്നു മാണിയുടെ ലക്ഷ്യം. ഈ നീക്കമാണ് ജോസഫ് വിഭാഗം തന്ത്രപരമായ നീക്കങ്ങളിലൂടെ പൊളിച്ചടുക്കിയത്. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തിലും മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം ചര്‍ച്ചയായില്ല. തോമസ് ഉണ്ണിയാടന്‍ വ്യക്തമായി തന്നെ യു.ഡി.എഫിനെ അനുകൂലിച്ച് സംസാരിച്ചപ്പോള്‍ സി.എഫ്.തോമസ് അദ്ദേഹത്തെ പിന്തുണച്ച് സംസാരിച്ചു. ഏതായാലും മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനത്തോടടുക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസ് (എം) പുതിയ ഒരു പ്രതിസന്ധിയെയാണ് നേരിടുന്നത്.
എല്‍.ഡി.എഫ് പ്രവേശനം തീരുമാനിച്ചാല്‍ ജോസഫ് വിഭാഗവും യു.ഡി.എഫിലേക്കല്ലാതെ ഒറ്റയ്ക്ക് നിന്നാലും സി.എഫ്.തോമസും പ്രബല വിഭാഗവും കെ.എം.മാണിയെ കൈവെടിയുമെന്ന സാഹചര്യമാണുള്ളത്. ഏതായാലും വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ എല്‍.ഡി.എഫില്‍ ചേക്കേറാന്‍ നടത്തിയ നീക്കം കെ.എം.മാണിയെ തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് കൊണ്ടെത്തിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  23 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  23 days ago
No Image

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വര്‍ധന 13 വര്‍ഷത്തിനു ശേഷം

Kerala
  •  23 days ago
No Image

കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  23 days ago
No Image

സജി ചെറിയാന് തിരിച്ചടി; ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്

Kerala
  •  23 days ago
No Image

Career in Canada: കാനഡ നോക്കുന്നുണ്ടോ? 2025ല്‍ ഏറ്റവും ഡിമാന്റുള്ള ജോലികള്‍ ഇവയാണ്

Abroad-career
  •  23 days ago
No Image

മുന്നണികളുടെ നെഞ്ചിടിപ്പേറ്റി പോളിങ് ശതമാനം; 70 കടന്ന ആശ്വാസത്തിൽ യു.ഡി.എഫ്  

Kerala
  •  23 days ago
No Image

വനിത സിവില്‍ പൊലിസ് ഓഫിസറെ എസ്‌ഐ പീഡിപ്പിച്ചു; വീട്ടിലെത്തിയും ഉപദ്രവിച്ച ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  23 days ago
No Image

അറ്റകുറ്റപ്പണികള്‍ക്കായി ഹാര്‍ബര്‍ പാലം ഇന്ന് അടയ്ക്കും

Kerala
  •  23 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: ഫാറൂഖ് കോളജ് അധികൃതരുടെ മൗനം സംശയാസ്പദമെന്ന് അബ്ദുല്‍ ഹക്കീം അസ്ഹരി

Kerala
  •  23 days ago