HOME
DETAILS
MAL
മെഡിക്കല്‍ കമ്മിഷന് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി
backup
December 17 2017 | 01:12 AM
ന്യൂഡല്‍ഹി: മെഡിക്കല്‍ വിദ്യാഭ്യാസത്തിന് സമൂല മാറ്റം വരുത്തുന്ന ദേശീയ മെഡിക്കല്‍ കമ്മിഷന് ബില്‍-2017ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി.
1956ലെ മെഡിക്കല്‍ കൗണ്‍സില്‍ ബില്‍ ഇതോടെ പൂര്‍ണമായും മാറ്റപ്പെടും. ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാഭ്യാസ രംഗം നിയന്ത്രിക്കുന്നത് നിലവില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലാണ്. മെഡിക്കല്‍ കോളജുകള്‍ക്ക് അക്രഡിറ്റേഷന് നല്കുന്നതില് വ്യാപക അഴിമതി നടക്കുന്നുണ്ടെന്ന വിമര്‍ശത്തിനിടയിലാണ് പുതിയ ബില്ലിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
രഞ്ജിത് റോയ് ചൗധരി കമ്മിറ്റിയുടെയും പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെയും ശുപാര്‍ശയാണ് പുതിയ നിയമത്തിന് കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."