ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം; മൂന്ന് മരണം
ജക്കാര്‍ത്ത: വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലര്‍ച്ചെയുമായി ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മൂന്നു പേര്‍ മരിച്ചു. ഇന്തോനേഷ്യയുടെ ഏറ്റവും വലിയ ദ്വീപായ ജാവയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തിയ ഭൂചലനവും തുടര്‍ചലനങ്ങളുമുണ്ടായത്.
ജാവയിലെ തീരദേശ നഗരമായ കിപാതുജായില്‍ 91 കി.മീറ്റര്‍ താഴ്ചയില്‍ വരെ ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായതായി യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
പെകലോങ്ങാന്‍ നഗരത്തില്‍ രണ്ടു വയോധികരും യോഗ്യാകാര്‍ത്തയില്‍ ഒരു യുവതിയുമാണു മരിച്ചത്. പെകലോങ്ങാനില്‍ കെട്ടിടം തകര്‍ന്നാണ് 62കാരനും 80കാരിയും കൊല്ലപ്പെട്ടത്. യോഗ്യാകാര്‍ത്തയില്‍ 34കാരിയായ പുര്‍വോ നുഗ്രോഹോ വീട്ടില്‍നിന്ന് ഇറങ്ങിയോടുന്നതിനിടെ മരിച്ചു.
സംഭവത്തില്‍ ആശുപത്രികള്‍, വിദ്യാഭ്യാസ-സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടക്കം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. 800ഓളം വീടുകള്‍ പൂര്‍ണമായി തകര്‍ന്നതായാണ് ഔദ്യോഗിക കണക്ക്. ആശുപത്രികളില്‍നിന്ന് രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയതായി ദേശീയ ദുരന്ത നിവാരണ സേന വക്താവ് അറിയിച്ചു.
വീട് നഷ്ടപ്പെട്ടവര്‍ക്കായി താല്‍ക്കാലിക ടെന്റുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഭക്ഷ്യസാധനങ്ങളടക്കമുള്ള അവശ്യ വസ്തുക്കളും ഈ കേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുണ്ട്. അപകടത്തിന്റെ ആഘാതം ഇനിയും വിലയിരുത്താനായിട്ടില്ലെന്ന് ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. ജനങ്ങളോട് കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2004 ഡിസംബറില്‍ ആക്കെയിലടക്കം ഇന്തോനേഷ്യയുടെ വിവിധ ഭാഗങ്ങളെ തകര്‍ത്തുതരിപ്പണമാക്കിയ സുനാമിയില്‍ 1,70,000 പേരാണു കൊല്ലപ്പെട്ടത്.
അന്ന് 9.1 ആണ് റിക്ടര്‍ സ്‌കെയിലില്‍ തീവ്രത രേഖപ്പെടുത്തിയത്. 2016 ഡിസംബറില്‍ നടന്ന മറ്റൊരു ഭൂചലനത്തില്‍ ഏക്കയില്‍ 100 പേരും കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."