എസ്.വൈ.എസ് റബീഅ് കാംപയിന്‍ സമാപനത്തിന് എറണാകുളം ഒരുങ്ങി
കൊച്ചി: സുന്നീ യുവജനസംഘം സംസ്ഥാന കമ്മിറ്റി 'പ്രകാശമാണ് തിരുനബി' എന്ന പ്രമേയത്തില്‍ ഒരു മാസമായി ആചരിക്കുന്ന റബീഅ് കാംപയിന്റെ സമാപനത്തിന് കളമശ്ശേരി മുട്ടം ഇമാം ബൂസ്വൂരി നഗര്‍ ഒരുങ്ങി.
ഇന്ന് ആയിരങ്ങള്‍ അണിനിരക്കുന്ന ആമില വളണ്ടിയേഴ്‌സ് പരേഡും സൗഹൃദസംഗമവും നഅ്‌തെ ഹബീബ് മെഹ്ഫില്‍ പ്രകീര്‍ത്തനസദസ്സും പ്രാര്‍ഥനാ മജ്‌സിലും അടങ്ങുന്ന വിവിധ സെഷനുകളിലായിട്ടാണ് സമാപനപരിപാടി. ഉച്ചയ്ക്ക് 2.30ന് ഞാലകം ജുമുഅ മസ്ജിദ് പരിസരത്തുനിന്ന് ആമില പരേഡ് ആരംഭിക്കും. തുടര്‍ന്ന് സൗഹൃദ സംഗമവും മദ്ഹുറസൂല്‍ പ്രഭാഷണവും ആരംഭിക്കും. സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഐ.ബി ഉസ്മാന്‍ ഫൈസി അധ്യക്ഷത വഹിക്കും. സിംസാറുല്‍ ഹഖ് ഹുദവി മദ്ഹുറസൂല്‍ പ്രഭാഷണം നടത്തും. മഗ്‌രിബ് നിസ്‌കാരാനന്തരം നഅ്‌തെ ഹബീബ് മെഹ്ഫില്‍ പ്രകീര്‍ത്തന സദസ് ആരംഭിക്കും. പ്രമുഖ സാദാത്തുക്കളും പണ്ഡിതന്മാരും നേതൃത്വം നല്‍കും. തുടര്‍ന്നു നടക്കുന്ന കാംപയിന്‍ സമാപന സംഗമം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ആമുഖപ്രഭാഷണം നടത്തും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പ്രസംഗിക്കും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, റഹ്മത്തുല്ല ഖാസിമി മൂത്തേടം, നാസര്‍ ഫൈസി കൂടത്തായി പ്രമേയ പ്രഭാഷണം നടത്തും. സംസ്ഥാനതല പ്രബന്ധ മത്സരത്തിലെ വിജയികള്‍ക്ക് മെട്രോ മുഹമ്മദ് ഹാജി അവാര്‍ഡ് നല്‍കും. തുടര്‍ന്നു നടക്കുന്ന പ്രാര്‍ഥനാ മജ്‌ലിസിനു മാണിയൂര്‍ അഹ്മദ് മൗലവി, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.ഓണമ്പിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും ഹംസ റഹ്മാനി കൊണ്ടിപറമ്പ് നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."