ആഗോള എന്‍.ആര്.ഐ സമ്മേളനം ന്യൂഡല്‍ഹിയില്‍
കോഴിക്കോട്: ഇന്‍ഡോ- അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ആഗോള എന്‍.ആര്.ഐ സമ്മേളനം 22ന് ന്യൂഡല്‍ഹിയില്‍ നടക്കും.
സമ്മേളനം കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രവാസി പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര സാമൂഹ്യ ശാക്തീകര മന്ത്രി രാംദാസ് അത്താവാല നിര്‍വഹിക്കും.
യുനൈറ്റഡ് അറബ് എമിറേറ്റ്സ് ശില്പിയും പ്രഥമ പ്രസിഡന്റുമായിരുന്ന ശൈഖ് സാഇദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്യാന്റെ സ്മരണാര്‍ഥം നല്കി വരുന്ന ശൈഖ് സാഇദ് അവാര്‍ഡ് ദുബൈ എക്സ്പ്രസ് ഗ്രൂപ്പ് ചെയര്മാന് അബ്ദുല്‍ഖാദര്‍ തെരുവത്തിനും ശൈഖ് സാഇദ് ഇന്റര്‍നാഷണല്‍ ചാരിറ്റി അവാര്‍ഡ് ദുബൈ വര്‍ത്തി ഗ്രൂപ്പ് ട്രസ്റ്റ് എം.ഡി അബ്ദുല്‍ ലത്തീഫ് പുളിക്കലിനും ഗ്ലോബല്‍ അച്ചീവ്മെന്റ് അവാര്‍ഡ് വ്യവസായി പി.കെ അബ്ദുല്ലക്കോയക്കും ഇന്റര്‍നാഷണല്‍ എക്സലന്‍സി അവാര്‍ഡ് രാജീവ് മേനോനും നല്‍കും.
വാര്‍ത്താസമ്മേളനത്തില്‍ എം.വി കുഞ്ഞാമു, ആറ്റക്കോയ പള്ളിക്കണ്ടി, കെ.ടി വാസുദേവന്‍, കെ.കെ അബ്ദുല്‍സലാം, എന്‍.പി അബ്ദുല്‍ ഹമീദ്, പി.എം കോയ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."