HOME
DETAILS

അധ്യാപികയുടെ 12 ലക്ഷം രൂപ നഷ്ടമായി

  
backup
December 17 2017 | 03:12 AM

%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%bf%e0%b4%95%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-12-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%b0%e0%b5%82%e0%b4%aa-%e0%b4%a8



കുറ്റിക്കോല്‍ (കാസര്‍കോട്): ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദേശ യുവാവ് അധ്യാപികയുടെ 12 ലക്ഷം രൂപ തട്ടിയെടുത്തു.
പടുപ്പ് സ്വദേശിനിയായ അധ്യാപികയാണ് തട്ടിപ്പിനിരയായത്. ജോണ്‍ ബ്ലാക്ക് എന്നയാളാണ് പണം നിക്ഷേപിപ്പിച്ച് തട്ടിപ്പ് നടത്തിയതെന്ന് അധ്യാപിക നല്‍കിയ പരാതിയില്‍ പറയുന്നു.
മൂന്നുകോടി രൂപയുടെ സമ്മാനം അടിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പണം കവര്‍ന്നത്. റിസര്‍വ് ബാങ്കിന്റെ വ്യാജ ഇ-മെയില്‍ ഐ.ഡി ഉപയോഗിച്ചാണ് അധ്യാപികയെ ഇക്കാര്യം അറിയിച്ചത്. മൂന്നുകോടി ലഭിക്കണമെങ്കില്‍ നികുതിയായി 15 ലക്ഷം രൂപ അടക്കണമെന്ന് കാണിച്ചാണ് തന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ യുവാവ് ആവശ്യപ്പെട്ടത്. ഗഡുക്കളായാണ് അധ്യാപിക പണം നിക്ഷേപിച്ചത്. പലരില്‍ നിന്നായി കടം വാങ്ങിയും മറ്റും 12 ലക്ഷം രൂപ നിക്ഷേപിച്ചതോടെ അധ്യപികയുടെ കൈയിലെ പണം തീര്‍ന്നു.
വീണ്ടും പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടതോടെ അധ്യാപിക ഭര്‍ത്താവിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലിസില്‍ പരാതി നല്‍കിയത്.സൈബര്‍ സെല്ലിന്റെ സഹായത്തോടെ ആദൂര്‍ സി.ഐ എം. മാത്യുവിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
ഫേസ്ബുക്ക് അക്കൗണ്ട് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ എ.ടി.എമ്മുകളില്‍ നിന്നാണ് പണം പിന്‍വലിച്ചതെന്നും വ്യക്തമായി. അന്താരാഷ്ട്രതലത്തിലുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പൊലിസ് നിഗമനം. നവംബര്‍ 17 മുതല്‍ ഡിസംബര്‍ 10 വരെയുള്ള ദിവസങ്ങളില്‍ നാലുതവണയായാണ് അധ്യാപിക പണം നിക്ഷേപിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുര്‍ജ് ഖലീഫ കീഴടക്കി മിസ്റ്റര്‍ ബീസ്റ്റ് 

uae
  •  a month ago
No Image

മേപ്പാടിയില്‍ പുഴുവരിച്ച അരി വിതരണം ചെയ്ത സംഭവം: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി 

Kerala
  •  a month ago
No Image

സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാന്‍ പദ്ധതിയിട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  a month ago
No Image

വിവാഹത്തിനു മുന്‍പ് ജനിതക പരിശോധന നിര്‍ബന്ധമാക്കി യുഎഇ

uae
  •  a month ago
No Image

മേപ്പാടിയില്‍ റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും കാലാവധി കഴിഞ്ഞത്; ആരോപണവുമായി പഞ്ചായത്ത് ഭരണസമിതി

Kerala
  •  a month ago
No Image

അബഹയില്‍ സഊദി പൗരന്‍ വെടിയേറ്റ് മരിച്ചു; ആക്രമി പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു

Saudi-arabia
  •  a month ago
No Image

'നിരപരാധിത്വം കോടതിയില്‍ തെളിയിക്കും; ജയില്‍ മോചിതയായി പി.പി ദിവ്യ

Kerala
  •  a month ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a month ago
No Image

ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി; കെ.എസ്.ആര്‍.ടി.സിക്ക് 30 കോടി കൂടി സര്‍ക്കാര്‍ ധനസഹായം

Kerala
  •  a month ago
No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago