മൊബൈലില്‍ വ്യാജ സന്ദേശമയച്ച് പണംതട്ടല്‍: മാലി സ്വദേശി പിടിയില്‍
മലപ്പുറം: മൊബൈലില്‍ വ്യാജ സന്ദേശമയച്ച് തട്ടിപ്പ് നടത്തുന്ന മാലി സ്വദേശി പിടിയില്‍. മാലി ബമാകോംനി സിറ്റി സ്വദേശിയായ തെവ ഇസഹാഖ് (39) ആണ് പിടിയിലായത്. കോട്ടക്കല്‍ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തിനടുത്തുള്ള ലോഡ്ജില്‍വച്ചാണ് ഇയാള്‍ പിടിയിലായത്.
കോട്ടക്കല്‍ സ്വദേശിയെ 2,50,000 ഡോളര്‍ നമ്മാനമടിച്ചുവെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പിന് ശ്രമിച്ചത്. നിരന്തരമായി ആശയവിനിമയം നടത്തി വിശ്വാസം നേടാനുള്ള ശ്രമത്തിനിടെ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാള്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലില്‍ വരാന്‍ പൊലിസിന്റെ നിര്‍ദേശപ്രകാരം പരാതിക്കാരന്‍ ഇയാളോട് ആവശ്യപ്പെടുകയായിരുന്നു.
വ്യാജ ഡോളര്‍ ഹോട്ടലില്‍വച്ച് പരാതിക്കാരന് കൈമാറുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. കറുത്ത കടലാസില്‍ അയഡിന്‍ എന്ന മരുന്നുപുരട്ടി പശതേച്ച് ഉണക്കിയെടുത്താണ് ഇയാള്‍ വ്യാജ ഡോളര്‍ നിര്‍മിച്ചിരുന്നത്. മലപ്പുറം സി.ഐ പ്രേംജിത്തും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേരളത്തില്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തുന്ന വിദേശികളായ പൗരന്‍മാരെക്കുറിച്ചും പിടിയിലായ പ്രതി നടത്തിയ മറ്റ് തട്ടിപ്പുകളെക്കുറിച്ചും അന്വേഷിച്ചുവരികയാണെന്ന് മലപ്പുറം സി.ഐ പറഞ്ഞു.
അന്വേഷണസംഘത്തില്‍ കരിപ്പൂര്‍ എസ്.ഐ ജയപ്രസാദ്, അഡിഷണല്‍ എസ്.ഐ ദേവദാസ്, എ.എസ്.ഐ ദിനേശ്, സാബുലാല്‍ തുടങ്ങിയവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."