ഹ്യൂമേട്ടന്‍ @ 50
ഐ.എസ്.എല്ലിലെ നിത്യഹരിത നായകനായി മുന്നേറുന്ന നമ്മുടെ ഹ്യൂമേട്ടന്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ചരിത്രത്തില്‍ 50 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇയാന്‍ ഹ്യൂം മാറി. കഴിഞ്ഞ ദിവസം കൊച്ചിയില്‍ വച്ച് ബ്ലാസ്റ്റേഴ്‌സ് സീസണിലെ ആദ്യ വിജയം നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനെ 1-0ത്തിന് തകര്‍ത്ത് സ്വന്തമാക്കിയ പോരാട്ടത്തില്‍ പകരക്കാരന്റെ റോളില്‍ കളത്തിലിറങ്ങിയാണ് ഹ്യൂമേട്ടന്‍ 50 മത്സരങ്ങളെന്ന നേട്ടത്തിലെത്തിയത്. ഐ.എസ്.എല്ലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡും ഹ്യൂമിന് മാത്രം അവകാശപ്പെട്ടതാണ്. 23 ഗോളുകളാണ് താരം ഇതുവരെ വലയിലാക്കിയത്.
2014ലെ ഐ.എസ്.എല്‍ ഉദ്ഘാടന പതിപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫൈനല്‍ വരെയുള്ള മുന്നേറ്റത്തില്‍ ഹ്യൂം നിര്‍ണായക സാന്നിധ്യമായിരുന്നു. അന്ന് മലയാളി ഫുട്‌ബോള്‍ പ്രേമികളുടെ ഹൃദയം കീഴടക്കിയ താരത്തെ ഹ്യൂമേട്ടനെന്ന് വിളിച്ചാണ് കേരളം നെഞ്ചോട് ചേര്‍ത്തത്. പിന്നീട് അമ്ര ടീം കൊല്‍ക്കത്തയിലേക്ക് മാറിയ താരം കൊല്‍ക്കത്തക്കാരുടെ പ്രിയപ്പെട്ട് ഹ്യൂം ദാ ആയി മാറി. എതിര്‍ ടീമിലായപ്പോഴും കേരളവും ബ്ലാസ്റ്റേഴ് സ ും താരത്തിന്റെ മനസില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയിരുന്നു. ഈ സീസണില്‍ ടീമിലേക്ക് മടങ്ങി വരാന്‍ അവസരം ലഭിച്ചപ്പോള്‍ 34കാരനായ താരം ഒട്ടും സംശയിക്കാതെ പഴയ തട്ടകത്തിലെത്തി ചേരുകയായിരുന്നു.
ഐ.എസ്.എല്ലിന്റെ നാല് സീസണിലും കളിച്ച അപൂര്‍വം വിദേശ താരങ്ങളില്‍ ഹ്യൂം മുന്നില്‍ നില്‍ക്കുന്നു. കഴിഞ്ഞ തവണ കൊല്‍ക്കത്ത ചാംപ്യന്‍മാരയപ്പോള്‍ കിരീട നേട്ടത്തില്‍ ഹ്യൂം വഹിച്ച പങ്ക് വലുതായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."