HOME
DETAILS
MAL
'ചത്ത പശുക്കളെ ഇനി തൊടില്ല'; മോദിയുടെ തട്ടകത്തില്‍ ദലിതരുടെ സ്വാതന്ത്ര്യപ്രഖ്യാപനം
backup
August 15 2016 | 13:08 PM
ഉന: രാജ്യം എഴുപതാം സ്വതാന്ത്ര്യദിനം ആഘോഷിക്കുന്ന ദിനത്തില്‍ ദലിതരുടെ സ്വാതന്ത്ര്യപ്രഖ്യാപനം. പശുവിനെ ദ്രോഹിച്ചുവെന്ന് ആരോപിച്ച് ദലിത് യുവാക്കളെ അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയുണ്ടായ പ്രതിഷേധങ്ങളുടെ ഭാഗമായാണ് ഗുജറാത്തിലെ ഉനയില്‍ ആയിരക്കണക്കിന് ദലിതര്‍ ഒരുമിച്ചു കൂടിയത്. ഇനിയൊരിക്കലും ചത്ത പശു മാലിന്യം തൊടില്ലെന്ന് ചടങ്ങിനെത്തിയവര്‍ സത്യപ്രതിജ്ഞ ചൊല്ലി.
ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല പതാക ഉയര്‍ത്തിയതോടു കൂടിയാണ് പരിപാടിക്ക് തുടക്കമായത്. ജെ.എന്‍.യു വിദ്യാര്‍ഥി യൂണിന് പ്രസിഡന്റ് കനയ്യ കുമാറും പരിപാടിയില്‍ പങ്കെടുത്തു. വിവിധ ഇടതു- മുസ്ലിം സംഘടകളും പ്രതിഷേധ പരിപാടിക്ക് പിന്തുണയുമായെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."