ഓഖി: തിരച്ചില്‍ ഗോവ തീരത്തേക്ക് വ്യപിപ്പിക്കുന്നു
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായവരെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ ഗോവയിലെ കടല്‍ തീരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മത്സ്യത്തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കാണാതായവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ എല്ലാവിധ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് യോഗത്തില്‍ പറഞ്ഞു. തിരച്ചിലിന് ബോട്ടുടമകളുടെ സഹായവും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. തീരസംരക്ഷണസേനയും നേവിയും തിരച്ചലില്‍ പങ്കെടുക്കുന്നുണ്ട്. അവസാന ആളിനേയും കണ്ടെത്തിയതിന് ശേഷമേ തിരച്ചില്‍ അവസാനിപ്പിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓഖി ദുരന്തത്തില്‍പ്പെട്ട 300 പേരെയാണ് ഇനി കണ്ടെത്താനുള്ളതെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. തിരുവനന്തപുരത്തു നിന്ന് 265 പേരും, കൊല്ലത്തും കൊച്ചിയില്‍ നിന്നും 45 പേരെയും കണ്ടെത്താനുണ്ട്. ഇതില്‍ തിരുവനന്തപുരത്ത് 172 എഫ്.ഐ.ആറും കൊച്ചിയില്‍ 32 എണ്ണവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാരിന്റെ പുതിയ കണക്കു പ്രകാരം 60 പേരാണ് മരിച്ചത്. 40 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്. പൊലിസ്, ഫിഷറിസ്, ദിരന്ത നിവാരണ വകുപ്പുകള്‍ എന്നിവര്‍ ചേര്‍ന്നാണ് സര്‍ക്കാരിന് കണക്ക് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."