ഓഖി ദുരന്തവ്യാപ്തി മോദിയെ ബോദ്ധ്യപ്പെടുത്താന്‍ പ്രസന്റേഷനുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: നവംബര്‍ 30ന് കേരളത്തില്‍ നാശം വിതച്ച് വീശിയടിച്ച ഓഖി ചുഴലിക്കാറ്റിന്റെ വ്യാപ്തി, കേരളം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബോദ്ധ്യപ്പെടിത്താന് പ്രസന്റേഷനുമായി സംസ്ഥാന സര്‍ക്കാര്‍.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ചേര്‍ന്ന് ചിത്രങ്ങളും വീഡിയോയും അടക്കമുള്ള ഡിജിറ്റല്‍ പ്രസന്റേഷന് പ്രധാനമന്ത്രിക്ക് മുന്നില്‍ നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. ചൊവ്വാഴ്ച്ചയാണ് മോദി കേരളത്തിലെത്തി ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത്.
ചുഴലിക്കാറ്റിന്റെ തീവ്രതയും അത് വരുത്തിവച്ച നാശങ്ങളും മോദിയെ ബോദ്ധ്യപ്പെടുത്തും. ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥന്മാരാവും ഇതേക്കുറിച്ച് വിശദീകരിക്കുക. ടെലവിഷന്‍ ചാനലുകള്‍ അടക്കമുള്ളവയുടെ വീഡിയോ ദൃശ്യങ്ങളും സര്‍ക്കാര്‍ ഇതിനായി ഉപയോഗപ്പെടുത്തും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് സര്‍ക്കാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളും പ്രിസന്റേഷന്റെ ഭാഗമായി അവതരിപ്പിക്കും. സംസ്ഥാനത്തിന് മുന്നറിയിപ്പ് ലഭിക്കുന്നതില്‍ ഉണ്ടായ കാലതാമസവും മോദിയുടെ ശ്രദ്ധയില്‍പ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."