HOME
DETAILS

അരക്ഷിതമാകുന്ന മലയാളി ജീവിതം

  
backup
December 17 2017 | 19:12 PM

%e0%b4%85%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a4%e0%b4%ae%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%9c

വന്‍കവര്‍ച്ചകളുടെ വണ്ണമേറിയ തലക്കെട്ടുകളുമായാണ് ഇപ്പോള്‍ മിക്ക ദിവസങ്ങളിലും മലയാള പത്രങ്ങള്‍ പുറത്തിറങ്ങുന്നത്. ക്രൈം ത്രില്ലര്‍ സിനിമകളിലെ രംഗങ്ങള്‍ക്കു സമാനമായ സായുധ കവര്‍ച്ചകളാണ് ഇതിലേറെയും. ശനിയാഴ്ച പുലര്‍ച്ചെ തൃപ്പൂണിത്തുറയിലെ ഒരു വീട്ടില്‍ ആയുധങ്ങളുമായെത്തിയ സംഘം വീട്ടുകാരെ കെട്ടിയിട്ടാണ് 54 പവന്‍ സ്വര്‍ണവും 20,000 രൂപയും കവര്‍ന്നത്. തൊട്ടു തലേന്നാണ് കാസര്‍കോട് ജില്ലയിലെ ചീമേനിയില്‍ വൃദ്ധ ദമ്പതികള്‍ താമസിക്കുന്ന വീട്ടില്‍ കയറിയ സായുധസംഘം റിട്ട. അധ്യാപികയായ വീട്ടുകാരിയെ ക്രൂരമായി കഴുത്തറുത്തു കൊല്ലുകയും ഭര്‍ത്താവിനെ കഴുത്തിനു ഗുരുതരമായി മുറിവേല്‍പിക്കുകയും ചെയ്ത് കവര്‍ച്ച നടത്തിയത്. ഇതിനൊക്കെ പുറമെ നിരവധി മോഷണങ്ങളും കവര്‍ച്ചകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നിട്ടുമുണ്ട്. ഭയാശങ്കകളില്ലാതെ സ്വന്തം വീടുകളില്‍ കിടന്നുറങ്ങാന്‍ പോലും ആവാത്ത വിധത്തില്‍ അരക്ഷിതാവസ്ഥയിലാണിപ്പോള്‍ കേരളീയര്‍.


ഇതുപോലുള്ള സാധാരണക്കാരുടെ വീടുകളില്‍ മാത്രമല്ല മോഷണങ്ങള്‍ നടക്കുന്നത്. തീക്കട്ടയില്‍ പോലും കള്ളനുറുമ്പുകള്‍ അരിച്ചുകയറിത്തുടങ്ങിയിട്ടുണ്ട് കേരളത്തില്‍. സംസ്ഥാന ഭരണത്തിന്റെ സുപ്രധാന കേന്ദ്രങ്ങളും കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള ഇടങ്ങളുമായ നിയമസഭാ മന്ദിരം, സെക്രട്ടേറിയറ്റ്, എം.എല്‍.എ ക്വാര്‍ട്ടേഴ്‌സ് എന്നിവിടങ്ങളിലും അടുത്ത കാലത്ത് മോഷണം നടന്നു. താരതമ്യേന കൂടുതല്‍ പൊലിസ് സാന്നിധ്യമുള്ള തലസ്ഥാന ജില്ലയിലാണ് ഏറ്റവുമധികം കവര്‍ച്ചകള്‍ നടക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇതില്‍ പല കേസുകളിലും മാസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റവാളികളെ പിടികൂടാനായിട്ടില്ല.
നമ്മുടെ പൊലിസ് സംവിധാനത്തിനു സംഭവിക്കുന്ന ഗുരുതരമായ പാളിച്ചകള്‍ തന്നെയാണ് കേരളം കവര്‍ച്ചാസംഘങ്ങളുടെയും കൊലയാളികളുടെയും പറുദീസയായി മാറിയതിനു പ്രധാന കാരണമെന്നു വ്യക്തമാണ്. ഓരോ വീടിനും കെട്ടിടത്തിനും ദിനംപ്രതി പൊലിസ് കാവല്‍ ഏര്‍പെടുത്തുക പ്രായോഗികമല്ലെങ്കിലും കണിശവും ശാസ്ത്രീയവുമായ നിയമപാലന സംവിധാനങ്ങളുണ്ടെങ്കില്‍ കുറ്റകൃത്യങ്ങള്‍ വലിയൊരു അളവോളം തടയാനാവുമെന്ന് ഉറപ്പാണ്. കവര്‍ച്ചകളില്‍ ഏര്‍പെടുന്നവരില്‍ ബഹുഭൂരിപക്ഷവും ഈ രംഗത്തെ കന്നിക്കാരല്ല. ഇതുപോലുള്ള കുറ്റകൃത്യങ്ങളിലേര്‍പെട്ട് പ്രായോഗിക പരിജ്ഞാനം നേടിയവരാണ് അധികവുമെന്ന് കവര്‍ച്ചകളുടെ സ്വഭാവം വ്യക്തമാക്കുന്നു. മുമ്പു നടന്ന ഇത്തരം സംഭവങ്ങളില്‍ ശരിയായ അന്വേഷണം നടക്കുകയും കുറ്റവാളികള്‍ പിടിയിലാകുകയും ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളില്‍ ഗണ്യമായ കുറവുണ്ടാകുമായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ അതിനു പറ്റിയ അവസ്ഥയിലല്ല നമ്മുടെ പൊലിസ് സംവിധാനം. ക്രമസമാധാന നില വിലയിരുത്താന്‍ സംസ്ഥാന പൊലിസ് ആസ്ഥാനത്ത് ഇടക്കിടെ ചേരാറുള്ള ജില്ലാ പൊലിസ് മേധാവികളുടെ യോഗം വിളിച്ചുകൂട്ടിയിട്ട് കാലമേറെയായി. നേരത്തെ എല്ലാ പൊലിസ് സ്റ്റേഷന്‍ പരിധികളിലും കൃത്യമായി നടന്നിരുന്ന രാത്രിയിലെ പൊലിസ് ബീറ്റ് മിക്ക സ്ഥലങ്ങളിലും ഇപ്പോള്‍ നടക്കുന്നില്ല. മുമ്പില്ലാത്ത മറ്റു പലതരം ഡ്യൂട്ടികള്‍ക്കു പൊലിസുകാര്‍ നിയോഗിക്കപ്പെടുന്നതിനാല്‍ കേസുകള്‍ യഥാസമയം അന്വേഷിക്കാനാവാതെ വരുന്ന അവസ്ഥയും വ്യാപകമാണ്. രാഷ്ട്രീയ ഇടപെടലുകള്‍ മൂലമുണ്ടാകുന്ന സ്ഥലംമാറ്റങ്ങളും ചുമതല നല്‍കലുമെല്ലാം പൊലിസ് സേനയില്‍ സൃഷ്ടിച്ച അസ്വസ്ഥതകള്‍ വേറെയും. ഇത്തരമൊരു നാട്ടില്‍ കുറ്റവാളികള്‍ സൈ്വരവിഹാരം നടത്തിയില്ലെങ്കിലാണ് അത്ഭുതം.


അടുത്തകാലത്ത് കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നവരില്‍ വലിയൊരു പങ്ക് ഇതരസംസ്ഥാനക്കാരാണെന്നതും പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്. ദാരിദ്ര്യം മൂലം തൊഴില്‍ തേടി മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പാവങ്ങളുടെ കൂട്ടത്തില്‍ ചുരുക്കമെങ്കിലും ചില കുറ്റവാളികളും എത്തിച്ചേരുന്നത് സ്വാഭാവികമാണ്. അതു കണ്ടെത്താനുള്ള ഒരു സംവിധാനവും ഇപ്പോള്‍ ഇല്ല. ഇതര സംസ്ഥാനക്കാരെ സ്ഥാപനങ്ങള്‍ ജോലിക്കു നിര്‍ത്തുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ വാങ്ങണമെന്ന വ്യവസ്ഥയുണ്ടെങ്കിലും അതുകൊണ്ടു മാത്രമായില്ല.


അംഗീകൃത സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാരെങ്കിലും നാട്ടിലെ പൊലിസ് സ്റ്റേഷനുകളില്‍ നിന്നോ മറ്റ് ഔദ്യോഗിക സംവിധാനങ്ങളില്‍ നിന്നോ അവരുടെ മുന്‍കാലം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമന്നതടക്കമുള്ള നിയമങ്ങളുണ്ടാവേണ്ടതുമുണ്ട്. പുതിയ കാലത്തിന്റെ സാമൂഹ്യയാഥാര്‍ഥ്യങ്ങള്‍ വേണ്ടവിധം തിരിച്ചറിഞ്ഞ് അതിനാവശ്യമായ നിയമങ്ങളുണ്ടാക്കാനും ജനതയ്ക്കു പരമാവധി സുരക്ഷിതത്വം നല്‍കാനാവുന്ന വിധം നിയമപാലന സംവിധാനങ്ങളെ ഉടച്ചുവാര്‍ക്കാനും ഭരണകൂടം ഉടന്‍ തയാറാകേണ്ടതുണ്ട്. അതിന് ഇനിയും വൈകിയാല്‍ മനുഷ്യജീവിതം ഒട്ടും സുരക്ഷിതമല്ലാത്ത നാടായി കേരളം മാറുമെന്നുറപ്പാണ്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago
No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago
No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago