HOME
DETAILS
MAL
മുന്നറിയിപ്പ് മറച്ചുവച്ചവര്‍ക്കെതിരേ കേസെടുക്കണം: ചെന്നിത്തല
backup
December 17 2017 | 22:12 PM
ആലപ്പുഴ: ഓഖി മുന്നറിയിപ്പ് മറച്ചുവച്ചവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ധീവരസഭ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ദുരന്തം മുന്‍കൂട്ടി അറിയിക്കുന്നതില്‍ വീഴ്ചവരുത്തിയത് കേന്ദ്രമാണോ സംസ്ഥാനമാണോ എന്ന് കണ്ടെത്താന്‍ സമഗ്രാന്വേഷണം വേണം.
പ്രകൃതി ദുരന്തമെന്നതിനപ്പുറം മനുഷ്യനിര്‍മിത ദുരന്തമാണിത്.
യഥാസമയം വിവരങ്ങള്‍ നല്കാതിരുന്നവര്ക്കെതിരേ ശക്തമായ നടപടിയെടുക്കണം. ദുരന്തനിവാരണത്തിനുള്ള സംവിധാനങ്ങള്‍ ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."